സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ഹരിത വെളിച്ചം

Schoolwiki സംരംഭത്തിൽ നിന്ന്
10:51, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryslpslalampala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഹരിത വെളിച്ചം | color= 5 }} <p> രാവിലെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഹരിത വെളിച്ചം

രാവിലെ പപ്പ പറഞ്ഞു. ഇന്ന് ഞാൻ മോളെ സ്കൂളിൽ കൊണ്ടു പോയ് വിടാം. അതു കൊണ്ട് ഞാൻ വലിയ സന്തോഷവതിയായി. എല്ലാ ദിവസത്തേയുംകാൾ നേരത്തേ റെഡിയായി. മോളേ പോകാം. ഞാൻ ഓടിച്ചെന്ന് കാറിൽ കയറി.

പോകും വഴി പപ്പ പറഞ്ഞു. ഇന്ന് ഞാൻ മോളുടെ സ്കൂളിൽ വന്ന് ടീച്ചേഴ്സിനോട് സംസാരിക്കാനാണ് വരുന്നത്. ഞാൻ ഭയപ്പെട്ടില്ല; കാരണം വലിയ കുഴപ്പങ്ങളൊന്നും കാണിക്കുന്നില്ലല്ലോ. സ്കൂളിലെത്തിയപ്പോൾ ക്ലാസ് ടീച്ചർ പുറത്തു നിൽപ്പുണ്ട്. ടീച്ചർ പറഞ്ഞു. സ്കൂളിലെ പഴയകാലത്തെ ഹെഡ്മിസ്ട്രസ് മരിച്ചു പോയതിനാൽ ഇന്ന് ക്ലാസില്ല.

ഞാൻ പപ്പായുടെ കൂടെ ഓഫീസിലേക്ക് പോയി. പപ്പാ കൃഷി ഓഫീസറാണ്. ഞാൻ ഓഫീസിൽ ചേച്ചിമാരുടെ കൂടെ കറങ്ങി നടന്ന് സമയം കളഞ്ഞു.

ഓഫീസിന്റെ പുറത്ത് ധാരാളം പച്ചക്കറിത്തൈകളും കുറെ പായ്ക്കറ്റുകളും കണ്ടു. ഞാൻ പപ്പായോട് ചോദിച്ചു. ഇതൊക്കെ ആർക്കാണ്. പപ്പാ പറഞ്ഞു. ഇത് കർഷകർക്കാണ്. കർഷകരോ ? അതാരാ ? പപ്പാ പറഞ്ഞു. കർഷകരാണ് നമുക്കു വേണ്ട പച്ചക്കറിയും സാധനങ്ങളും കൃഷി ചെയ്യുന്നവർ. അവൾ ചോദിച്ചു. നമുക്കും കൃഷി ചെയ്യാൻ പറ്റുമോ ? പറ്റും. അതിന് സ്ഥലമൊക്കെ വേണം. അവൾ ചോദിച്ചു. ഈ കർഷകർക്കൊക്കെ സ്ഥലമുണ്ടോ, ഉണ്ട് . അവരുടെ സംഭാഷണത്തിനു ശേഷം ഉച്ചയായപ്പോൾ അവർ വീട്ടിലേക്ക് പോയി. വീട്ടലേക്ക് പോയപ്പോൾ അവൾ ഒരു പായ്ക്കറ്റ് വിത്തെടുത്തു.

വീട്ടിലെത്തി അവൾ അത് മണ്ണൊരുക്കി കുഴിച്ചിട്ടു. കുറെ നാൾ കഴിഞ്ഞ് കുറെ ചെടികൾ അതിൽ കുറെ കായ്കൾ. അതു കണ്ട് പപ്പ എന്നെ അഭിനന്ദിച്ചു. പപ്പ പറഞ്ഞു. നമുക്കും ഇതുപോലെ കൃഷി ചെയ്യാം ... നല്ലൊരു നല്ല നാളെക്കായി.......

തേജസ് ലക്ഷ്മി വി എസ്
4 C സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം