Schoolwiki സംരംഭത്തിൽ നിന്ന്
പരിസര ശുചിത്വം
ഒരു പ്രധാനപ്പെട്ട കാര്യം നിങ്ങളോട് പറയട്ടെ,
ഇത് നിങ്ങളുടെ കുടുംബത്തിൻ്റെയും നാടിൻ്റെയും ആരോഗ്യവുമായി ബദ്ധപ്പെട്ട വളരെ പ്രധാനപ്പെട്ട കാര്യമാണ്. നമ്മുടെ വീടും പരിസരവും ശുചിത്വത്തോടെ സൂക്ഷിച്ചില്ലെങ്കിൽ ഒരു കൂട്ടം അതിഥികളായി എത്തിച്ചേരുന്നത് കൊതുകുകൾ ആയിരിക്കും. നിങ്ങളുടെയും നിങ്ങളുടെ പ്രിയപ്പെട്ടവരുടെയും ജീവൻ തന്നെ അവർ ബീഷിണിയായേക്കാം. ഈ കുഞ്ഞന്മാർ ജനിക്കാതെ വെറുതനെ വരില്ല. വീട്ടിലും പരിസരങ്ങളിലും വെള്ളം കെട്ടിക്കിടക്കാൻ അനുവദിച്ചാൽ മാത്രമേ ഇവർക്ക് നമ്മുടെ ജീവിതത്തിലേക്ക് ക്ഷണം ലഭിക്കൂ.ഡങ്കിപ്പനി പോലുള്ള രോഗങ്ങളുമായിട്ടായിരിക്കും ഇവർ വരിക.നാം പൊതുജനങ്ങൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് ആഴ്ച്ചയിൽ ഒരിക്കൽ ഉറവിട നശീകരണം നടത്തി ഈ കൊതുകുകളുടെ പ്രജരണം ഇല്ലാതാക്കുക എന്നതാണ്.
ഉറവിട നശീകരണ മാർഗങ്ങൾ
➖➖➖➖➖➖
ഇതിനായി വീട്ടിൽ വെള്ളം കെട്ടി നിൽക്കാൻ സാധ്യതയുള്ള കൂളറുകൾ, ഫ്രിഡ്ജ്, ഫ്ളവർ വൈസുകൾ എന്നിവയിൽ കെട്ടി നിൽക്കുന്ന ജലം ആഴ്ച്ചയിൽ ഒരിക്കൽ നീക്കം ചെയ്യുക. ടറസിലും സൺഷൈഡുകളിലും കെട്ടിനിൽക്കുന്ന ജലം ഒഴുക്കിക്കളയുക. വാട്ടർ ടാങ്കുകൾ, മഴവെള്ള സമ്പരണികൾ എന്നിവയിൽ മേൽമൂടികൾ ഉപയോഗിക്കുക. വീടിനു ചുറ്റും അലക്ഷ്യമായി ഉപേക്ഷിച്ച മുട്ടത്തോട്, കീറിയ പന്ത്, ചിരട്ട, കളിപ്പാട്ടങ്ങൾ, ഐസ്ക്രീം കപ്പുകൾ, ബക്കറ്റ്, ടയർ, പൊട്ടിയ കളിമൺപാത്രങ്ങൾ, കുപ്പികൾ, കുപ്പി ക്കഷണങ്ങൾ, ഡ്രം, ഡിസ്പോസിപ്ൾ ഗ്ലാസുകൾ എന്നിവ ശേഖരിച്ച ശേഷം വെള്ളം കെട്ടിനിൽക്കാത്ത രീതിയിൽ സൂക്ഷിക്കുക. മുട്ടത്തോട്,ചിരട്ട എന്നിവ കുഴിച്ചു മൂടുക. തൊണ്ട്, ചിരട്ട എന്നിവ വേണ്ടമെങ്കിൽ വീട്ടാവശ്യങ്ങൾക്കായി ഉപയോഗിക്കാം. ഉപയോഗശൂന്യമായ ഉരൽ, ടയർ എന്നിവ മണ്ണിട്ട് നിറക്കുകയോ വെളളം കെട്ടിനിൽക്കാത്ത രീതിയിൽ സൂക്ഷിക്കുകയോ ചെയ്യുക. മരപ്പൊത്തുകളും മുളക്കുറ്റികളും വെള്ളം കെട്ടിനിൽക്കാത്ത തരത്തിൽ മണ്ണിട്ട് നിറക്കുക.ഇളനീർത്തൊണ്ടുകൾ കുഴിച്ച് മൂടുകയോ വീട്ടാവശ്യങ്ങൾക്കായി ഉപയോഗിക്കുകയോ ചെയ്യുക.റബ്ബർ തോട്ടങ്ങളിൽ ഉപയോഗിക്കുന്ന ചിരട്ടകൾ ഉപയോഗശേഷം കമഴ്ത്തി വെക്കുക. നമുക്ക് ഇതുപോലെ ഒഴിവാക്കാൻ പറ്റാത്ത ഉറവിടങ്ങളിലും ജലശേഖരണങ്ങളിലും കൊതുകുകളെ നിയന്ത്രിക്കുന്നതിനുവേണ്ടി നമുക്ക് ചെയ്യാൻ കഴിയുന്ന ഫലപ്രധമായ കാര്യം ഗപ്പി അല്ലെങ്കിൽ മാനത്തുകണ്ണി വിഭാഗത്തിൽ പെട്ട മത്സ്യങ്ങളെ നിക്ഷേപിക്കലാണ്.വളരെ ചെലവു കുറഞ്ഞതും ജൈവനിയന്ത്രണ മാർഗവുമായിട്ടുള്ള ഈ പരിപാടി നമ്മൾ വ്യാപകമായി ഇത്തരം ജലശേഖരണങ്ങളിൽ നടപ്പാക്കുകയാണെങ്കിൽ യാതൊരു വിധ കീടനാശിനികൾ ഒട്ടും ഉപയോഗിക്കാതെ ഈ ലോക നിയന്ത്രണത്തിന് നമുക്ക് വളരെയധികം എളുപ്പമായിരിക്കും. ആരോഗ്യമുള്ള ജീ വിതം സാധ്യമാക്കാൻ വീടും നമ്മുടെ പരിസരവും വൃത്തിയായി സൂക്ഷിക്കാൻ നമുക്ക് ഒരുമിച്ച് പരിശ്രമിക്കാം.
|