ഗവ. എച്ച്.എസ്സ് .എസ്സ് .കുഴിമതിക്കാട്/അക്ഷരവൃക്ഷം/കാത്തിരുപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
13:50, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39027veliyam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാത്തിരുപ്പ് | color= 2 }} <center> <poem> മഴ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാത്തിരുപ്പ്

    മഴ കനക്കുമെന്നും ഭൂമിതണുക്കുമെന്നും കേട്ട്
    മഴയെ കാത്തു ഞാൻ നിന്നു
    മഴകനക്കുകയും ഭൂമി തണുക്കുകയും ചെയ്തു

ഞാനോ എപ്പോഴോ കിട്ടിയ കെട്ടുവള്ളത്തിൽ
പ്രളയജലത്തിനു മുകളിലൂടെ വെറുതെ തുഴഞ്ഞു
ഒടുവിൽ കരയെത്തി ആകാശത്തിലേക്കു നോക്കി
മലർന്നുകിടന്നു

             പ്രകൃതിയോട് ചെയ്ത ക്രൂരതകളുടെ ഫലം
             തുളവീണ ആകാശത്തിലേക്കുനോക്കി
             മരണകാലവും കാത്തു കിടന്നു

സ്നേഹ എലിസബത്ത്
10 എ ജി.എച്ച്.എസ്സ്.എസ്സ്. കുഴിമതിക്കാട്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത