ഗവ. എച്ച്.എസ്സ് .എസ്സ് .കുഴിമതിക്കാട്/അക്ഷരവൃക്ഷം/കാത്തിരുപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
കാത്തിരുപ്പ്

    മഴ കനക്കുമെന്നും ഭൂമിതണുക്കുമെന്നും കേട്ട്
    മഴയെ കാത്തു ഞാൻ നിന്നു
    മഴകനക്കുകയും ഭൂമി തണുക്കുകയും ചെയ്തു

ഞാനോ എപ്പോഴോ കിട്ടിയ കെട്ടുവള്ളത്തിൽ
പ്രളയജലത്തിനു മുകളിലൂടെ വെറുതെ തുഴഞ്ഞു
ഒടുവിൽ കരയെത്തി ആകാശത്തിലേക്കു നോക്കി
മലർന്നുകിടന്നു

             പ്രകൃതിയോട് ചെയ്ത ക്രൂരതകളുടെ ഫലം
             തുളവീണ ആകാശത്തിലേക്കുനോക്കി
             മരണകാലവും കാത്തു കിടന്നു

സ്നേഹ എലിസബത്ത്
10 എ ജി.എച്ച്.എസ്സ്.എസ്സ്. കുഴിമതിക്കാട്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത