സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/മോട്ടു മുയലിന്റെ ഡയറി

Schoolwiki സംരംഭത്തിൽ നിന്ന്
11:59, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryslpslalampala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മോട്ടു മുയലിന്റെ ഡയറി | color= 5 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മോട്ടു മുയലിന്റെ ഡയറി

രാവിലെ താമസിച്ചാണ് ഞാൻ എഴുന്നേറ്റത്. നന്നായി വിശന്നു. മാളത്തിൽ നിന്ന് പതിയെ പുറത്തിറങ്ങി. വടക്കേ പറമ്പിൽ ധാരാളം ക്യാരറ്റ് ഉണ്ട്. പതുക്കെ അങ്ങോട്ട് നടന്നു. വഴിയിലെങ്ങും ആരുമില്ല. സാധാരണ ഒത്തിരി ആൾക്കാരെ കാണാറുള്ളതാണ്. ലോക്ക്ഡൗൺ ആയതു കാരണം മനുഷ്യർ ഇപ്പോൾ പുറത്തിറങ്ങാറില്ല. കൊറോണ വൈറസ് വന്നതോടെ വഴിയെല്ലാം വിജനമായി. വടക്കേ പറമ്പിൽ ചെന്നു. അതിശയം! ഒരു ക്യാരറ്റ് പോലും കാണുന്നില്ല. നേരത്തെ ഇവിടെ ധാരാളം ക്യാരറ്റ് ഉണ്ടായിരുന്നു.

അതെല്ലാം എവിടെ പോയി? കുറച്ചകലെ ചോട്ടു മുയൽ നിൽപ്പുണ്ട്. ഞാൻ അവന്റെ അടുത്തേക്ക് ചെന്നു. അവന്റെ മുഖത്തും വിഷമമുണ്ട്. ഞാൻ അവനോടു ചോദിച്ചു. " ഇവിടെ ഉണ്ടായിരുന്ന ക്യാരറ്റ് എല്ലാം എവിടെ പോയി?" ചോട്ടു മുയൽ വിഷമത്തോടെ പറഞ്ഞു. "ഒന്നും പറയേണ്ട, എന്റെ ചങ്ങാതി... കൊറോണ വന്നതോടുകൂടി ഒരിടത്തും കടകൾ തുറക്കുന്നില്ല. മനുഷ്യരെല്ലാവരും ഇവിടുത്തെ ക്യാരറ്റ് പറിച്ചു കൊണ്ടുപോയി. ഇനി നമ്മൾ എന്ത് ചെയ്യും?"

എനിക്ക് ഒരു ആശയം തോന്നി. ഞാൻ ചോട്ടുവിനോട് പറഞ്ഞു, "നമുക്ക് തെക്കേ പറമ്പിലേക്ക് ഒന്ന് പോയി നോക്കിയാലോ?" അവൻ സമ്മതിച്ചു. അങ്ങോട്ടേക്ക് നടന്നു. ഭാഗ്യം. അവിടെ ഇഷ്ടംപോലെ ക്യാരറ്റ് ഉണ്ടായിരുന്നു. ഞങ്ങൾ വയറുനിറയെ കഴിച്ചു. "ഈ കോവിഡ് മൂലം ഞങ്ങൾ മൃഗങ്ങൾ പട്ടിണിയാകുമോ?" ഇങ്ങനെ ചിന്തിച്ചു കൊണ്ട് ഞാൻ പതുക്കെ മാളത്തിലേക്ക് നടന്നു.

കെവിൻ സുമൻ
3 C സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ