സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/പ്രതീക്ഷയുടെ നവ കിരണങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:34, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryslpslalampala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രതീക്ഷയുടെ നവ കിരണങ്ങൾ | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതീക്ഷയുടെ നവ കിരണങ്ങൾ

          
  രോഗശാന്തിക്കായി പ്രാർത്ഥിച്ചിടുന്നു നാം
മഹാമാരി ഒന്നിനു പുറകേ ഒന്നെന്ന വണ്ണം
 നമ്മെ ചുറ്റി വരിയുന്നു
  പ്രളയം,നിപ്പ ഇപ്പോൾ ഇതാ കൊറോണയും
നാം എല്ലാ പ്രതിസന്ധികളെയും
തരണം ചെയ്യുന്നു, അതിജീവിക്കുന്നു.
 നാം ഒറ്റക്കെട്ടായി ഒരു മനസ്സായി
ജാതി, മത വിത്യാസമില്ലാതെ നാം
ഈ മഹാമാരിയായ കൊറോണയെ അതിജീവിക്കും
നമ്മുക്ക് പ്രതിജ്ഞയെടുക്കാം
നമ്മുടെ നാടിനെ സംരക്ഷിക്കാമെന്ന് .
ജീവന്റെ ഓരോ തുടിപ്പും
നമ്മുടെ രക്ഷകനായ, സംരക്ഷകനായ
ദൈവത്തിന്റെ കരങ്ങളിൽ സുരക്ഷിതമാണ്.
നമ്മുക്ക് സാമൂഹിക അകലം പാലിക്കാം
 ഒരു നല്ല നാളേയ്ക്കായി .
ശുഭ പ്രതീക്ഷ ഉണർത്തുന്ന
ഒരു നവ സൂര്യോദയത്തിനായി
വരൂ നമ്മുക്ക് ഒരുമിച്ച് കൊറോണയെ തുരത്താം
   ഈ ഭൂമിയിൽ നിന്നു തന്നെ
ഓരോ ദിനങ്ങളും നമ്മുക്ക് സമ്മാനിക്കുന്നത്
 പ്രതീക്ഷയുടെ പുതിയ ദിനങ്ങളാണ്
നമ്മുക്ക് സ്മരിക്കാം ഈ കൊറോണ കാലത്ത്
"നാം അതിജീവിക്കും" എന്ന ജീവമന്ത്രം
  

ആദിത്യ റെജീഷ്
2 A സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത