എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/അക്ഷരവൃക്ഷം/വീട്ടിലേക്കുള്ള വഴി

Schoolwiki സംരംഭത്തിൽ നിന്ന്
വീട്ടിലേക്കുള്ള വഴി

ഞാൻ അടുക്കുകയാണ്; ലക്‌ഷ്യത്തിലേക്ക്,
മൈലുകൾ താണ്ടി ഞാൻ എത്തുകയാണ്,
ജീവനുരുളുന്ന വഴികളിൽ ,
വഴിക്കണ്ണായ് അമ്മ കാത്തിരിപ്പുണ്ടാകും
ഒതുക്കുകല്ലുകൾ ചവിട്ടിയിറങ്ങവേ
നനുത്ത ചിരിക്കിടയിലും കണ്ണീരിൻ -
നോവൊരിക്കൽ അറിഞ്ഞതാണ്
ഇനി വയ്യ ;
കാത്തിരിപ്പിനി വയ്യ .
പലായനത്തിലൂടെ സ്വയം ഒറ്റക്കായ -
ഈ വിജനതയിൽ നിന്നാണ് ,
എനിക്കുള്ള ഉൾവഴികൾ ആരംഭിക്കുന്നത്:
ഇവിടെനിന്നുമാണ് ഞാനിനി പിന്നിലേക്ക്‌ -
നടക്കേണ്ടത് .
അമ്മിഞ്ഞപ്പാലിന്റെ രുചിയിലേക്ക് ...
ദൂരെ വീടെന്ന മരുപ്പച്ചയിലേക്ക് ...

 

അനുരാജ്
10 എ എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ
നോർത്ത്പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത