എം ആർ എസ്സ്.വി എച്ച്.എസ്സ്. മഴുവന്നൂർ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം


ആദ്യം തന്നെ ഞാനൊരു ചോദ്യം ചോദിക്കാൻ ആഗ്രഹിക്കുന്നു. "എന്തുകൊണ്ടാണ് ഇന്ന് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇത്രയും Educated ആയിട്ടുള്ള നമ്മളുടെ ഇടയിൽ ഇത്രയും രോഗങ്ങൾ ഉണ്ടാവാൻ കാരണം? ". ഈ ചോദ്യം നമ്മൾ നമ്മളോട് തന്നെ ചോദിച്ചാൽ ഒരു നിമിഷം ഇരുന്ന് ചിന്തിച്ചാൽ ചിലപ്പോൾ ചിലർക്കെങ്കിലും അതിനുള്ള ഉത്തരം കിട്ടും. ഇന്ന് പ്രകൃതി എത്ര മലിനമായിരിക്കുന്നു. വായു, ജലം എന്നിവയെല്ലാം നമ്മൾ മലിനപ്പെടുത്തിയിരിക്കുന്നു. ഇതിന്റയെല്ലാം കാരണക്കാർ നമ്മൾ തന്നെയല്ലേ? വേസ്റ്റ് വന്ന ഭക്ഷ്യവസ്തുക്കൾ മാംസ്യവേസ്റ്റ്കൾ എന്നിവയെല്ലാം ഒരു പ്ലാസ്റ്റിക് കവറിൽ കെട്ടി വഴിയോരങ്ങളിലും പുഴയിലും വലിച്ചെറിയുന്നു. ഇന്നത്തെ ഭൂരിഭാഗം പേരും ചെയ്യുന്ന പണി ആണിത്. തങ്ങളുടെ വാസസ്ഥലത്തുനിന്ന് മാലിന്യം പുറത്ത് കളയാനുളള എളുപ്പവഴിയായി ഇന്ന് എല്ലാവരും ഇതു ചെയ്യുന്നു. അതുപോലെ ഫാക്ടറികൾ, വാഹനങ്ങൾ എന്നിവ പുറപ്പെടുവിക്കുന്ന പുക ഇതു വായു മലിനീകരണം ഉണ്ടാക്കുന്നു. എന്നാലും ഇതിന്റെ വിപത്തായ ആരോഗ്യപ്രശ്നങ്ങൾ തങ്ങൾക്ക് തന്നെയാണ് ലഭിക്കുന്നതെന്ന് ആരും മനസിലാക്കുന്നില്ല. ഇതെല്ലാം മാറണം, മാറ്റണം. നമ്മുടെ ജീവിതത്തിലെ ഒരു പ്രധാന ഘടകം ആണ് വ്യക്തിശുചിത്വം . വ്യക്തിശുചിത്വത്തിൽ മുമ്പിൽ ആണ് എന്ന കാര്യത്തിൽ അഹങ്കരിച്ചിരുന്ന നമ്മൾ വൃത്തിയായി കൈ കഴുകാൻ പോലും പഠിച്ചത് കൊറോണ വന്നപ്പോഴാണ്. ഭക്ഷണവസ്തുക്കൾ കഴിച്ചാൽ പോലും കൈ കഴുകാൻ മടിച്ചവർ ഇപ്പോൾ ഒരു ദിവസം ഇരുപത് പ്രാവശ്യം എങ്കിലും കൈ കഴുകാൻ മറക്കാറില്ല. പണ്ട് വീടിന് പുറത്ത് പോയി വരുന്നവർ വാൽകിണ്ടിയിൽ നിന്ന് വെള്ളമെടുത്ത് കയ്യും കാലും കഴുകിയിട്ട് മാത്രമേ വീടുകളിൽ കയറാറുള്ളു. എന്നാൽ ഇന്ന് ആരും ഇത് ചെയ്യാറില്ല. ഇന്നത്തെ അനവധി രോഗങ്ങൾക്ക് കാരണവും ശുചിത്വകുറവാണ്. ജീവിതത്തിൽ വ്യക്തിശുചിത്വം മാത്രമല്ല, പരിസര ശുചിത്വം കൂടി വേണം. മഴക്കാലമാണ് വരുന്നത്. രോഗങ്ങൾ കൂടുന്ന സമയമാണ് ഇത്. അതുകൊണ്ട് നമ്മുടെ ചുറ്റുപാടുകൾ വ‍ൃത്തിയായി സൂക്ഷിക്കാം. വീട്ടിലെ വേസ്റ്റ്കൾ കൊണ്ട് എത്ര മാത്രം ഉപയോഗങ്ങൾ ഉണ്ട് എന്ന് അറിയാമോ? കമ്പോസ്റ്റ്‌, ചെടികൾ നടുന്ന ചട്ടികളാക്കാം, ചിരട്ടകൾ കൊണ്ട് തീ കത്തിക്കാം, അലങ്കാരവസ്തുകൾ ഉണ്ടാക്കാനും ഉപയോഗിക്കാം. ഇക്കാലത്ത് രോഗങ്ങൾ കൂടുന്നു. ഇപ്പോൾ ഈ സമയത്ത് ഉണ്ടാകുന്ന രോഗങ്ങൾ ആണ് ഡെങ്കിപനി, ചിക്കൻഗുനിയ, കോളറ, എലിപനി എന്നിവ. ഇവയെല്ലാം ചെറുത്തു നില്കാൻ പോഷകഹാരങ്ങൾ മാത്രം പോരാ തിരിച്ചറിവും കൂടി വേണം. രോഗങ്ങൾ ഉണ്ടാവുന്നത് കുറെ ഒക്കെ നമ്മുടെ അശ്രദ്ധ മൂലമാണ്. മുകളിൽ സൂചിപ്പിച്ച ചില മഴക്കാല രോഗങ്ങൾ ഉണ്ടാകുന്നത് പൊതുവായി ഒരേ രീതിയിൽ ആണ്. ഈ രോഗങ്ങളെ ഒഴിവാക്കാൻ കുറച്ചു മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. ടയർ, ചിരട്ട, കളിപ്പാട്ടങ്ങൾ, പ്ലാസ്റ്റിക് പത്രങ്ങൾ, കുപ്പികൾ എന്നിവ അലക്ഷ്യമായി വലിച്ചെറിയരുത്. ഇവയിൽ മഴ പെയ്താൽ വെള്ളം കെട്ടി കിടക്കാം. റബ്ബർ തോട്ടങ്ങളിൽ ടാപിംഗ് ഇല്ലാത്ത സമയങ്ങളിൽ ചിരട്ട കമിഴ്ത്തി വെക്കണം, കൊക്കോ തോട്ടങ്ങൾ, ജാതി തോട്ടങ്ങൾ എന്നിവടിങ്ങളിൽ വെള്ളം കെട്ടരുത്. വീട് വൃത്തിയായി സൂക്ഷിക്കുക. വീട്ടിലും പരിസരത്തും  വെള്ളം കെട്ടി കിടക്കാൻ അനുവദിക്കരുത്. കയ്യും കാലും പൂർണമായും മൂടുന്ന വസ്ത്രം ധരിക്കുക. ഭക്ഷണം മൂടി വെച്ച് സൂക്ഷിക്കുക. ഈ മുൻകരുതലുകളോടെ നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കാം. ഈ കോവിഡ് -19 കാലത്ത് എല്ലാവരും വീടുകളിൽ കൃഷി ചെയ്തും പുസ്തകങ്ങൾ വായിച്ചും സമയം വിനിയോഗികുക. വെറുമൊരു ഷേക്ക്‌ഹാൻഡിൽ ഒതുങ്ങിയിരുന്ന നമ്മുടെ നമസ്കാരം കൈകൂപ്പി പറയാൻ തുടങ്ങിയിരിക്കുന്നു. നമ്മുടെ പഴയ പല നല്ല ശീലങ്ങൾ മടങ്ങി വന്നിരിക്കുന്നു. കോവിഡ്-19 എന്ന വൈറസിനെ തോല്പിക്കാൻ നമ്മൾ കൂടുതൽ ശ്രദ്ധിക്കണം. പൊതു ഇടങ്ങളിൽ തുപ്പരുത് ആവശ്യമില്ലാതെ പുറത്ത് പോകാതിരികുക, പോവുകയാണെങ്കിൽ മാസ്ക് ധരിക്കുക, ഉപയോഗിച്ച മാസ്കുകൾ അലക്ഷ്യമായി വലിച്ചെറിയാതിരികുക, സാമൂഹിക അകലം പാലിക്കുക, പുറത്ത് പോയി വന്നാൽ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ 20 സെക്കന്റ്‌ വൃത്തിയായി കഴുകുക. ആശുപത്രിയിൽ പോകുന്നത് ആഘോഷമാക്കി മാറ്റാതെ അത്യാവശ്യമുണ്ടെങ്കിൽ മാത്രം പോകാൻ ശ്രമികുക ഇടയ്ക്കിടെ കൈ കഴുകുന്നതു നല്ലതാണ്. സാമൂഹിക അകലം പാലിച്ചു കൊണ്ട് മാനസിക അടുപ്പത്തോടെ വൃത്തിയുള്ള കൈകളിൽ നമ്മുടെ ജീവിതം സുരക്ഷിതമാക്കാൻ നമുക്ക് എല്ലാവർക്കും ശ്രമിക്കാം.

അഭിമന്യ
9 എം ആർ എസ് വി ഹൈ സ്കൂൾ മഴുവന്നൂർ
മുവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം