നമ്പ്രത്തുകര യു. പി സ്കൂൾ/അക്ഷരവൃക്ഷം/എന്റെപ്രകൃതി
എന്റെപ്രകൃതി
കഴിഞ്ഞ ദിവസം വർത്തമാന പത്രത്തിൽ കണ്ട ' യമുന സുന്ദരിയായി ' എന്ന വാർത്ത എൻ്റെ മനസ്സിൽ വളരെയേറെ സന്തോഷം ഉളവാക്കി. ലോകത്തിലെ മനുഷ്യരെല്ലാം ആശങ്കയോടെയും മരണ ഭയത്തോടെയും കഴിയുന്ന ഈ കൊറോണക്കാലത്ത് തങ്ങളുടെ ആരോഗ്യം തിരിച്ചുകിട്ടിയതിൻ്റെ സന്തോഷത്തിലാണ് നമ്മുടെ പ്രകൃതി. വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും അനിയന്ത്രിതമായി പുറം തള്ളിയ വിഷപ്പുകയിൽ അനുദിനം മലിനമായി കൊണ്ടിരുന്ന അന്തരീക്ഷം ഇപ്പോൾ എത്ര ശുദ്ധമാണ് .മനുഷ്യനിർമ്മിതമായ മാലിന്യങ്ങൾ ഒഴുകി വൃത്തിഹീനമായ തോടുകളും കനാലുകളും പുഴകളും എത്ര തെളിമയോടെയാണ് ഈ കൊറോണക്കാലത്ത് ഒഴുകുന്നത്. മലിനജലത്തിൻ്റെ സാന്നിധ്യം കൊണ്ടും വിഷവാതകങ്ങൾ ശ്വസിച്ചും മരണാസന്നമായ സസ്യജാലങ്ങളിൽ പുത്തൻ നാമ്പുകൾ നമുക്ക് കാണാൻ കഴിയുന്നു . പ്ലാസ്റ്റിക് മാലിന്യങ്ങൾ ,ഇ - മാലിന്യങ്ങൾ എന്നിവ കൊണ്ട് നിറഞ്ഞിരുന്ന വൻ ജലാശയങ്ങൾ ഇപ്പോൾ സുന്ദരികളായി മാറിയിരിക്കുന്നു. നാം മനുഷ്യരുടെ തെറ്റായ പ്രവൃത്തി കൊണ്ട് മലിനമാക്കപ്പെട്ട പ്രകൃതി ഇപ്പോൾ സുന്ദരമായിരിക്കുന്നത് കാണാൻ കഴിയാതെ മനുഷ്യരെല്ലാം അവരവരുടെ വീടുകളിൽ ഒരു വൈറസിനെ ഭയന്നിരിക്കുകയാണ് . ഈ ഭയപ്പാടെല്ലാം മാറി എന്നാണോ നാം പുറത്തിറങ്ങുന്നത് അന്ന് വരെ മാത്രമെ ഈ തെളിഞ്ഞ ആകാശവും കുളിർമയാർന്ന ജലാശയവും പുഞ്ചിരി തൂകുന്ന മരങ്ങളും ഉണ്ടാവുകയുള്ളൂ. വീട്ടിലെ കിണറിലെ ജലത്തിൻ്റെ അളവ് കാണുമ്പോൾ , പത്രത്തിൽ കുടിവെള്ളത്തിനായി ആളുകൾ വരിവരിയായി നിൽക്കുന്ന ചിത്രം കാണുമ്പോൾ നാം നമ്മുടെ പ്രകൃതിയെ എത്രമാത്രം ചൂഷണം ചെയ്യുന്നുവെന്ന് മനസ്സിലാവുന്നു . ഈ കൊറോണ കാലമെങ്കിലും മനുഷ്യനിൽ തിരിച്ചറിവ് ഉണ്ടാക്കട്ടെ ,അവൻ പ്രകൃതി സ്നേഹിയായി മാറട്ടെ , പ്രകൃതി നമ്മെ സ്നേഹിക്കുന്നത് പോലെ നമ്മളും പ്രകൃതിയായ അമ്മയെ സ്നേഹിക്കുന്ന ഒരു നാൾ ഉണ്ടാവട്ടെ . നമുക്ക് കാത്തിരിക്കാം ....
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മേലടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മേലടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ