സെന്റ് സേവ്യേഴ്സ് വി.എച്ച്.എസ്സ്.എസ്സ്. കുറുപ്പന്തറ/അക്ഷരവൃക്ഷം/ പരിസ്ഥിതി
പരിസ്ഥിതി മനുഷ്യൻ സ്വീകരിച്ചുവരുന്ന അനഭിലഷണീയവും അശാസ്ത്രീയവുമായ വികസനപ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെയും ഭൂമിയുടെ തന്നെയും നിലനിൽപ്പ് അപകടത്തിൽ ആയേക്കാം. ഭൂമിയിലെ ചൂടിന്റെ വർദ്ധന, കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ ഉപയോഗശൂന്യമായ മരുഭൂമികളുടെ വർദ്ധന, ശുദ്ധജലക്ഷാമം, ജൈവ വൈവിധ്യ ശോഷണം തുടങ്ങിയ ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട്. സാമൂഹ്യവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിയ്ക്ക് വികസനം അനിവാര്യമാണ്. ഈ വികസന പ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട്. അതുകൊണ്ടു തന്നെ പരിസ്ഥിതി സംരക്ഷണത്തെ കഴിയുന്നത്ര ദോഷകരമായി ബാധിക്കാതെ നാം ശ്രദ്ധിക്കണം. നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. കൂടുതൽ ആളുകൾ നഗരത്തിൽ താമസിക്കുന്നത് കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾ ഏറി വരികയും ചെയ്യുന്നു. മനുഷ്യ വംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നുപിടിക്കുന്നു. ഭൂമിയിലെ ചൂട് വർദ്ധിക്കുന്നതിന് പ്രധാന കാരണം അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡ് വർധനയാണ്. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഓരോ വർഷവും വ്യാപിക്കുന്ന ഏതാണ്ട് 2300 കോടി ടൺ കാർബൺ ഡയോക്സൈഡ് 97 ശതമാനത്തോളം വികസിത രാജ്യങ്ങളുടെ സംഭാവനയാണ്. ഈ വാതകം അന്തരീക്ഷത്തിൽ സൃഷ്ടിക്കുന്ന ആവരണം ഊഷ്മാവിന്റെ പ്രവാഹത്തെ തടഞ്ഞുനിർത്തി അന്തരീക്ഷതാപം വർദ്ധിപ്പിക്കുന്നു. ഇതുമൂലം മഞ്ഞുമലകൾ ഉരുകി സമുദ്ര ജലവിതാനം ഉയരുന്നതിന് ഇടയാകുന്നു . ഇത് തീരദേശത്ത് താമസിക്കുന്നവർക്ക് അപകടകരമാണെന്ന് പ്രത്യേകം പറയേണ്ടതില്ല. കൂടാതെ ആഗോള കാലാവസ്ഥയിലും ഇത് അനാരോഗ്യകരമായ വ്യതിയാനങ്ങൾ സൃഷ്ടിക്കുന്നു. പരിസ്ഥിതി സംരക്ഷിക്കുന്നത് വായുമലിനീകരണവും ഹരിതഗൃഹ വാതകങ്ങളും കുറയ്ക്കുന്നു. കൊറോണാ വൈറസിനെ പ്രതിരോധിക്കാൻ ലോകമാകമാനം ലോക് ഡൗൺ നടപ്പാക്കുന്ന ഈ സമയത്ത് അന്തരീക്ഷവായു വളരെയധികം ശുദ്ധം ആക്കപ്പെടുന്നത് ആയി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഡൽഹിയിലും മറ്റും വായു മലിനമായതിനെ തുടർന്ന് ജനങ്ങൾ വളരെയധികം ബുദ്ധിമുട്ടിയിരുന്നു.എന്നാൽ ഈ ലോക്ഡൗൺ കാലത്ത് ഡൽഹിയിൽ ഒരുപാട് വ്യത്യാസങ്ങൾ വന്നിരിക്കുന്നു. ഇത് സൂചിപ്പിക്കുന്നത് നമ്മൾ കുറച്ചൊക്കെ നിയന്ത്രിച്ചാൽ നമ്മുടെ പരിസ്ഥിതിയെ നമുക്ക് രക്ഷിക്കാൻ സാധിക്കും. ഒരു സമ്പൂർണ്ണ ലോക് ഡൗൺ എല്ലാകാലത്തും സാധ്യമല്ല എന്ന് അറിയാം എന്നാൽ കുറച്ചൊക്കെ നിയന്ത്രണങ്ങൾ കൊണ്ടു വന്നാൽ നമുക്ക് നമ്മളെയും ഭാവി തലമുറയേയും രക്ഷിക്കാൻ സാധിക്കും.</essay>
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം