Schoolwiki സംരംഭത്തിൽ നിന്ന്
ആരോ.....
തലയണ ക്കരികിൽ മുഖം പൂഴ്തികിടന്നു ഞാൻ
പെടുന്നനെ തലയുയർത്തി ജാലകത്തിലേക്ക് നോക്കി
ഇല്ല ആരെയും കാണുന്നില്ല കാലൊച്ചകൾ മാത്രം
താൻ വിടർന്ന എൻ കണ്ണുകൾ ഞാൻ മുറുകെ അടച്ചു
എൻ കണ്ണുകളെ അലട്ടിക്കൊണ്ടിരുന്നു
ആ തുടരെയുള്ള കാലൊച്ചകൾ
ഒരു ഇടിമുഴക്കം അതിലൂടെ കൂടിവരുന്നു
കാറ്റിൻറെ കുസൃതിയിൽ കളിക്കുന്ന മരങ്ങളും
ചെടികളും എൻറെ കണ്ണുകളിൽ മറ്റു രൂപങ്ങൾ
സൃഷ്ടിച്ചു ആ കാലൊച്ചകൾ മനുഷ്യരുടെ താണോ
അതെ അകന്നു കൊണ്ടിരിക്കുന്നു ജനൽകമ്പി കളിലൂടെ ഞാൻ
എൻറെ കണ്ണുകളെ ഓടിച്ചു കൊണ്ടിരുന്നു
എൻറെ കൈകളെ എന്തോ പ്രതീക്ഷിച്ചു പുറത്തേക്ക് തള്ളിയിട്ടു
എൻറെ കൈകളിലേക്ക് കുളിർ കൊണ്ടു തന്നു ഒരു തുള്ളി വീണു
ആ കാലൊച്ചകൾ മറ്റാരുടെയും അല്ല രാത്രിയിലെ അതായിരുന്നു
എൻറെ മനസ്സിനെ ഇത്രമേൽ ജിജ്ഞാസ പരത്തിയത്
എല്ലാം നിശബ്ദം രാത്രി മഴയും ഞാനും നിദ്രയിലേക്ക് വീണു
|