ആരോ.....

  തലയണക്കരികിൽ മുഖം പൂഴ്തികിടന്നു ഞാൻ
പെടുന്നനെ തലയുയർത്തി ജാലകത്തിലേക്ക് നോക്കി
 ഇല്ല ആരെയും കാണുന്നില്ല കാലൊച്ചകൾ മാത്രം
 താനെ വിടർന്ന എൻ കണ്ണുകൾ ഞാൻ മുറുകെ അടച്ചു
 എൻ കണ്ണുകളെ അലട്ടിക്കൊണ്ടിരുന്നു
ആ തുടരെയുള്ള കാലൊച്ചകൾ
ഒരു ഇടിമുഴക്കം അതിലൂടെ കൂടിവരുന്നു
കാറ്റിന്റെ കുസൃതിയിൽ കളിക്കുന്ന മരങ്ങളും
ചെടികളും എന്റെ കണ്ണുകളിൽ മറ്റു രൂപങ്ങൾ
സൃഷ്ടിച്ചു ആ കാലൊച്ചകൾ മനുഷ്യരുടേതാണോ
അതെ അകന്നു കൊണ്ടിരിക്കുന്നു ജനൽകമ്പികളിലൂടെ ഞാൻ
എന്റെ കണ്ണുകളെ ഓടിച്ചു കൊണ്ടിരുന്നു
 എന്റെ കൈകളെ എന്തോ പ്രതീക്ഷിച്ചു പുറത്തേക്ക് തള്ളിയിട്ടു
 എന്റെ കൈകളിലേക്ക് കുളിർ കൊണ്ടു തന്നു ഒരു തുള്ളി വീണു
ആ കാലൊച്ചകൾ മറ്റാരുടെയും അല്ല രാത്രിയിലെ അതായിരുന്നു
എന്റെ മനസ്സിനെ ഇത്രമേൽ ജിജ്ഞാസ പരത്തിയത്
എല്ലാം നിശബ്ദം രാത്രി മഴയും ഞാനും നിദ്രയിലേക്ക് വീണു

ഹിഭ ജഭിൻ ടി
8G എസ്.ഒ.എച്ച്.എസ്. അരീക്കോട്
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത