ഗവ. വി എച്ച് എസ് എസ് വെളളാർമല/അക്ഷരവൃക്ഷം/പരിസ്ഥിതിയും ആരോഗ്യവും

Schoolwiki സംരംഭത്തിൽ നിന്ന്
10:31, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GVHSS VELLARMALA (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയും ആരോഗ്യവും <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതിയും ആരോഗ്യവും
വ്യക്തി ശുചിത്വം പോലെ അതിപ്രധാനമാണ് പരിസര ശുചിത്വവും. ശുചിത്വമില്ലാത്ത വ്യക്തിയെ രോഗം പിടികൂടി മരണത്തിന് കീഴ്പ്പെടുത്തുന്നുവെങ്കിൽ, ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും മലിനമാക്കി പരിസ്ഥിതിയുടെ ആരോഗ്യം നശിപ്പിക്കുന്നതിലൂടെ തലമുറകളുടെ ജീവിക്കാനുള്ള അവകാശമാണ് ഇല്ലാതെയാക്കുന്നത്.

വായുവും ജലവും മണ്ണും മരങ്ങളും സംരക്ഷിച്ച് നമുക്കും ഭാവിതലമുറക്കും ആരോഗ്യത്തോടെ ജീവിക്കാം. പ്രകൃതിയെ സംരക്ഷിക്കാൻ ബോധമുള്ള തലമുറ വളർന്നു വരണം. നല്ല അന്തരീക്ഷത്തിലേ നല്ല വ്യക്തികളും നല്ല സമൂഹവും ഉണ്ടാവുകയുള്ളൂ. വ്യക്തി ശുചിത്വം, ഗാർഹിക ശുചിത്വം, പരിസര ശുചിത്വം എന്നിവ പാലിച്ചാൽ രോഗങ്ങളെ തടയാനും മരണം വിതക്കുന്ന മഹാമാരികളെ പിടിച്ചു കെട്ടാനും നമുക്കാകും.

-അമീനുൽ ഫാരിസ്-
3-A GVHSS Vellarmala
Vythiri ഉപജില്ല
Wayanad
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം