എസ്സ് എൻ എൽ പി എസ്സ് ചെമ്പ്/അക്ഷരവൃക്ഷം
മടിയനായ അനുജൻ
മടിയനായ അനുജൻ പണ്ട് പണ്ട് ഒരു കൊച്ചു ഗ്രാമം ഉണ്ടായിരുന്നു.ആ ഗ്രാമത്തിൽ രണ്ടു ജ്യേഷ്ടാനുജൻമാർ ഉണ്ടായിരുന്നു.അവരിൽ ജ്യേഷ്ടൻ ഒരു മരപ്പണിക്കാരനും അനുജൻ ഒരു കുഴിമടിയനുമായിരുന്നു.അവന് ആഹാരത്തോടായിരുന്നു പ്രിയം. അവൻ ഉണർന്നാൽ ഉടൻ പല്ലുതേയ്ക്കാതെയും കുളിക്കാതെയും ഭക്ഷണം കഴിക്കും .അവൻറെ ജ്യേഷ്ടൻ ആണെങ്കിൽ നല്ല ശീലങ്ങൾ ഉള്ള ആളാണ്.ജ്യേഷ്ടാൻറെ പണത്തിലണ് അവർ ജീവിച്ചിരുന്നത്.ഒരു ദിവസം രാവിലെ അനുജൻ എഴുന്നേൽക്കുവാൻ വൈകി.അനുജൻ എഴുനേറ്റാൽആണ് ജ്യേഷ്ടൻ പണിക്ക് പോകുന്നത്.അനുജനെ വിളിച്ച് ഉണർത്തി എന്ത് പറ്റി എന്ന് ചോദിച്ചു.അനുജൻ പറഞ്ഞു എനിക്ക് വയ്യാ എന്ന്.ജ്യേഷ്ടൻ വൈദ്യരെ വിളിച്ച് കൊണ്ട് വന്നു.ഇത് ശുചിത്വംഇല്ലാത്തത് കൊണ്ട് വന്നതാണ്.കൈകൾ വ്യത്തിയായി കഴുകണം,പല്ല് തേയ്ക്കണം ,കുളിക്കണം .........വൈദ്യർ ഉപദേശിച്ചു. മരുന്നും നൽകി.....പിന്നീട് അനുജൻ ആ ശീലങ്ങൾ എല്ലാം പാലിച്ചു...രോഗങ്ങൾ എല്ലാം ഒഴിഞ്ഞു പോയി.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ