എസ്സ് എൻ എൽ പി എസ്സ് ചെമ്പ്/അക്ഷരവൃക്ഷം/മടിയനായ അനുജൻ

Schoolwiki സംരംഭത്തിൽ നിന്ന്
മടിയനായ അനുജൻ

മടിയനായ അനുജൻ പണ്ട് പണ്ട് ഒരു കൊച്ചു ഗ്രാമം ഉണ്ടായിരുന്നു.ആ ഗ്രാമത്തിൽ രണ്ടു ജ്യേഷ്ടാനുജൻമാർ ഉണ്ടായിരുന്നു.അവരിൽ ജ്യേഷ്ടൻ ഒരു മരപ്പണിക്കാരനും അനുജൻ ഒരു കുഴിമടിയനുമായിരുന്നു.അവന് ആഹാരത്തോടായിരുന്നു പ്രിയം. അവൻ ഉണർന്നാൽ ഉടൻ പല്ലുതേയ്ക്കാതെയും കുളിക്കാതെയും ഭക്ഷണം കഴിക്കും .അവന്റെ ജ്യേഷ്ടൻ ആണെങ്കിൽ നല്ല ശീലങ്ങൾ ഉള്ള ആളാണ്.ജ്യേഷ്ടന്റെ പണത്തിലണ് അവർ ജീവിച്ചിരുന്നത്.ഒരു ദിവസം രാവിലെ അനുജൻ എഴുന്നേൽക്കുവാൻ വൈകി.അനുജൻ എഴുനേറ്റാൽആണ് ജ്യേഷ്ടൻ പണിക്ക് പോകുന്നത്.അനുജനെ വിളിച്ച് ഉണർത്തി എന്ത് പറ്റി എന്ന് ചോദിച്ചു.അനുജൻ പറഞ്ഞു എനിക്ക് വയ്യാ എന്ന്.ജ്യേഷ്ടൻ വൈദ്യരെ വിളിച്ച് കൊണ്ട് വന്നു.ഇത് ശുചിത്വംഇല്ലാത്തത് കൊണ്ട് വന്നതാണ്.കൈകൾ വ്യത്തിയായി കഴുകണം,പല്ല് തേയ്ക്കണം ,കുളിക്കണം .........വൈദ്യർ ഉപദേശിച്ചു. മരുന്നും നൽകി.....പിന്നീട് അനുജൻ ആ ശീലങ്ങൾ എല്ലാം പാലിച്ചു...രോഗങ്ങൾ എല്ലാം ഒഴിഞ്ഞു പോയി.

ലക്ഷ്മി അനിൽകുമാർ
2.ബി എസ്സ് എൻ എൽ പി എസ്സ് ചെമ്പ്
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ