സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ശുചിത്വകേരളം സുന്ദരകേരളം
ശുചിത്വകേരളം സുന്ദരകേരളം
തെളിഞ്ഞു ഒഴുകുന്ന പുഴകളും പാടങ്ങളും മലകളും കുന്നുകളും നിറഞ്ഞ കേരളത്തിൽ പ്രാണവായുവും കുടി നീരും മറ്റേ എവിടത്തെ ക്കാളും നല്ല സുലഭമായി ലഭിക്കുന്നു. ആരോഗ്യ കാര്യത്തിൽ കേരളം വളരെ മുന്നിലായിരുന്നു. പക്ഷേ ഇപ്പോൾ നമ്മുടെ കേരളത്തിൽ ആരോഗ്യകാര്യത്തിലും ശുചിത്വത്തിലും നമ്മൾ കുറെ പുറകോട്ടാണ്. അതിന് കാരണം നമ്മുടെ ശുചിത്വക്കുറവു കൊണ്ടാണ്. നമ്മുടെ വീടും പരിസരവും നല്ല വൃത്തിയായി സൂക്ഷിക്കണം. വീട്ടിലെ ശുചിത്വം മാത്രം നോക്കിയാൽ മതിയാകില്ല. നമ്മുടെ നാടും നഗരവും എല്ലാം നല്ല വൃത്തിയായി പരിപാലിക്കാൻ കഴിയണം. പൊതുനിരത്തുകൾ എല്ലാം വൃത്തിയായി സൂക്ഷിക്കണം. മാലിന്യങ്ങൾ പുഴയുടെ തീരത്ത് വലിച്ചെറിയരുത്. മാലിന്യങ്ങൾ ഇടാൻ ഉള്ള സ്ഥലത്ത് മാത്രം അത് നിക്ഷേപിക്കുക. തോടുകളും നദികളും വൃത്തിയായി സൂക്ഷിക്കുക. മാലിന്യങ്ങൾ നദികളിൽ കളയാതിരിക്കുക. വാഹനങ്ങളിൽ നിന്ന് വരുന്ന കാർബണിക വിസർജ്യങ്ങൾ അന്തരീക്ഷ മലിനീകരണത്തിന് വലിയ അളവിൽ കാരണമാകുന്നു. ഇതെല്ലാം നമുക്ക് കുറയ്ക്കാൻ കഴിഞ്ഞാൽ നമ്മുക്ക് ആരോഗ്യപ്രദമായ ഒരു നാട് ആക്കി മാറ്റാൻ കഴിയും. ഇപ്പോഴുള്ള നമ്മുടെ ഒരു വലിയ പ്രതിസന്ധി ആണ് കോവിഡ് 19 ഇതൊരു പകർച്ചവ്യാധി പോലെ പടരുകയാണ്. പക്ഷേ നമ്മുടെ സമയോചിതമായ പ്രവർത്തനം കൊണ്ട് നമുക്ക് അതിനെ പ്രതിരോധിക്കാൻ കഴിഞ്ഞിട്ടുണ്ട്. ആരോഗ്യപരമായ ഒരു കേരളത്തെ വാർത്തെടുക്കാൻ നമ്മൾ ശുചിത്വം പാലിച്ചേ മതിയാകൂ. 'ശുചിത്വകേരളം സുന്ദരകേരളം'എന്ന മുദ്രാവാക്യം നമ്മുടെ മനസ്സിൽ എപ്പോഴും ഉണരണം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ