സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണം
എന്തുകൊണ്ട് നാം അധിവസിക്കുന്ന ഭൂമി മലിനമാക്കപ്പെടുന്നുവെന്ന ചോദ്യത്തിന് മനുഷ്യന്റെ മനസ്സിലെ മാലിന്യം പ്രകൃതിയിലേക്ക് വ്യാപിക്കുന്നു എന്നതാണ് ഉത്തരം. മലകൾ പൊട്ടിച്ചും കല്ലും മെറ്റലും പാറപ്പൊടിയുമെല്ലാം ഉപയോഗിച്ച് വലിയ കെട്ടിടങ്ങൾ പണിതു കൂട്ടാനുള്ള അത്യാർത്ഥികളുള്ളിടത്തു മലകൾ മാത്രമല്ല പർവതങ്ങൾ തന്നെ ഇല്ലാതാകും. പ്രകൃതിയുടെ താളം തെറ്റിച്ചുകൊണ്ടുള്ള നിർമാണ പ്രവർത്തനങ്ങളെ വികസനം എന്നല്ല വിഘാതം എന്നാണ് വിശേഷിപ്പിക്കേണ്ടത്. നമ്മുടെ നദികളും പുഴകളും മണലൂറ്റും മലിനീകരണങ്ങളും വഴി മരിച്ചുകൊണ്ടിരിക്കുന്നതും ഗുരുതരമായ പരിസ്ഥിതി പ്രശ്നമാണ്. നമ്മുടെ പൊതുഭവനമായ ഭൂമിയുടെ നിലനിൽപിന് സഹായകമായ ജീവിത ക്രമത്തിലേക്കുള്ള ചുവടുമാറ്റം എത്രമാത്രം താമസിക്കുന്നുവോ അത്രമാത്രം നമ്മുടെ ജീവിതം ഭൂമിയിൽ കൂടുതൽ ദുഷ്ക്കരമാകും.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ