സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ആരോഗ്യ ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യ ശീലങ്ങൾ

ആരോഗ്യമുള്ള മനസ്സും ശരീരവുമാണ് ജീവിതത്തിന് അടിസ്ഥാനം. നമ്മുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിച്ചാൽ നമുക്ക് രോഗമുണ്ടാകാതെ നോക്കാം. ദിവസവും രണ്ടുനേരം പല്ലുതേക്കുക. രണ്ടുനേരം കുളിക്കുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക. കൈകാലുകളിലെ നഖംവെട്ടി വൃത്തിയായി സൂക്ഷിക്കണം. ദിവസവും എട്ടുമണിക്കൂർ ഉറങ്ങണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ അടച്ചുപിടിക്കുക. ഭക്ഷണം കഴിക്കുന്നതിനുമുമ്പും പിമ്പും കൈയ്യും മുഖവും വൃത്തിയായി കഴുകണം. ടോയ്ലറ്റിൽ പോയതിനുശേഷം കൈകൾ വൃത്തിയായി കഴുകണം. കൃത്യസമയത്ത് ഭക്ഷണം കഴിക്കുക.

ബേക്കറികളിൽനിന്നും ലഭിക്കുന്ന മായം ചേർന്ന ഭക്ഷണം കഴിക്കുന്നത് നമ്മുടെ ആരോഗ്യം നശിപ്പിക്കും. പഴകിയതും കേടുവന്നതുമായ ആഹാരം കഴിക്കരുത്. നാം എപ്പോഴും വ്യക്തിശുചിത്വം പാലിക്കണം.

എമി കാതറിൻ ബിനു
2 സി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം