സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/പൂമ്പാറ്റയോട്
പൂമ്പാറ്റയോട്
പുതുമഴ പെയ്തു. മാനം തെളിഞ്ഞു ഞാൻ മുറ്റത്തെ സൂര്യകാന്തിപ്പൂവിനെ നോക്കി. അവളുടെ മുഖം പഴയതിലും സൂര്യപ്രഭയോടെ തെളിഞ്ഞു. ഞാൻ ചോദിച്ചു 'ഇന്നെന്താണ് നിൻറെ മുഖം ഇത്ര തിളങ്ങി നിൽക്കുന്നത്. അതോ 'എൻറെ കൂട്ടുകാരി സുന്ദരിപ്പൂമ്പാറ്റ എൻറെ അടുക്കൽ വരും 'മഴവില്ലിൻറെ ഏഴു നിറങ്ങളും ഉള്ള സുന്ദരിപ്പൂമ്പാറ്റ' അവൾപറഞ്ഞു. അവൾ എന്നോട് ചോദിച്ചു. എന്താണ് സ്കൂളിലൊന്നും പോകണ്ടേ എന്നും നിന്നെ ഇവിടെ കാണാമല്ലോ. എന്താണ് കാരണം? നീ അറിഞ്ഞില്ലേ കൊറോണ എന്നൊരു വൈറസ് ഈ ലോകമെമ്പാടും കോവിഡ്- 19 എന്ന രോഗം പരത്തിക്കൊണ്ടിരിക്കുകയാണ്. അനേകർ മരിച്ചു നമ്മുടെ കേരളത്തിലും ഈ രോഗം പടർന്ന് പിടിച്ചു. 'അതിനാൽ സംസ്ഥാന സർക്കാർ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. സ്കൂളുകൾ, ഓഫിസുകൾ, കടകൾ മാറ്റല്ലാ സ്ഥാപനങ്ങളും അടച്ചു പൂട്ടി. അതു കൊണ്ട് എല്ലാവരും പുറത്തിറങ്ങാതെ സ്വന്തം വീട്ടിൽ തന്നെ കഴിയുകയാണ്. ഇപ്പോൾ ഇങ്ങനെ ഇരുന്നാലേ ഈ രോഗത്തിൽ നിന്ന് അതിജീവിക്കാൻ കഴിയുകയുള്ളൂ. അപ്പോൾ അവൾ എന്നെ കളിയാക്കി പറഞ്ഞു. നിങ്ങളുടെ ജീവിതം എന്ത് കഷ്ടപ്പാടിലാണ് ഒന്ന് മാറുമ്പോൾ മറ്റൊന്ന് വരും ഇല്ലേ? ഞങ്ങളെ നോക്ക് ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല. പിന്നെ മറ്റൊരു കാര്യം മനുഷ്യർ ഉണ്ടെങ്കിലേ ഞങ്ങൾക്കും കാര്യമുള്ളൂ അവൾ ഒരു നെടുവീർപ്പോടെ നിന്നു. കുറച്ചുനേരം കഴിഞ്ഞപ്പോൾ സുന്ദരിപ്പൂമ്പാറ്റ പറന്ന് ആ പൂവിൻറെ അരികിലെത്തി. അവർ പരസ്പരം കഥകൾ പറഞ്ഞിരിക്കുന്നത് ഞാൻ കണ്ടു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ