സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/അനിയത്തിപ്രാവ്
അനിയത്തിപ്രാവ്
പണ്ട് പണ്ട് ഒരു കാട്ടിൽ ഒരു അനിയത്തി പ്രാവും ഒരു ചേട്ടത്തിപ്രാവും ഉണ്ടായിരുന്നു. അനിയത്തിപ്രാവിന് ഒട്ടും ശുചിത്വം ഉണ്ടായിരുന്നില്ല അതിന്റെ പേരിൽ രണ്ടുപേരും തമ്മിൽ എന്നും വഴക്കുണ്ടാകുമായിരുന്നു. എങ്കിലും അനിയത്തിപ്രാവിന് ഒരു കുലുക്കവും ഉണ്ടായിരുന്നില്ല. കൂടും പരിസരവും വൃത്തിയാക്കി ഇടാത്തതിനാൽ ചേട്ടത്തിപ്രാവ് ഒരിക്കൽ അനിയത്തിപ്രാവിനെ വളരെയധികം ശകാരിച്ചു. ദേഷ്യം വന്ന അനിയത്തിപ്രാവ് ചേട്ടത്തിപ്രാവിനെ കൊത്തി മുറിവേൽപ്പിച്ചതിനുശേഷം പറന്നു പോയി. അവൾ മറ്റൊരു കൂട്ടിൽ താമസം തുടങ്ങി. ശേഖരിക്കുന്ന ഗോതമ്പുമണികളെല്ലാം അവൾ കൂട്ടിൽ കൂട്ടിയിട്ടു. ഒരു വൃത്തിയുമില്ലാത്തതിനാൽ അതെല്ലാം ചീത്തയായി. താൻ ഇതുവരെ ശേഖരിച്ച ഗോതമ്പുമണികളെല്ലാം തനിക്കു നഷ്ടപ്പെട്ടു എന്ന് മനസ്സിലാക്കിയ അനിയത്തിപ്രാവ് ഉറക്കെ കരഞ്ഞു. കരച്ചിൽ കേട്ട ചേട്ടത്തിപ്രാവ് അവൾക്കരികിലെത്തി. കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ചേട്ടത്തിപ്രാവ് താൻ സൂക്ഷിച്ചുവച്ചിരുന്ന ഗോതമ്പുമണികൾ അനിയത്തിപ്രാവിനും നൽകി. വൃത്തിയില്ലായ്മകൊണ്ടാണ് ഗോതമ്പുമണികളെല്ലാം നഷ്ടമായതെന്ന് അവളെ പറഞ്ഞു മനസ്സിലാക്കി. അന്നുമുതൽ അവൾ വൃത്തിയോടെ ജീവിക്കും എന്ന് തീരുമാനമെടുത്തു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ