സെൻറ് മേരിസ് യു .പി .സ്കൂൾ പൈസക്കരി/അക്ഷരവൃക്ഷം/ അഹങ്കാരിയായ മുയൽ
അഹങ്കാരിയായ മുയൽ
ഒരിടത്തു ഒരു കാട്ടിൽ ഒരു ആമയും ഒരു മുയലും ഉണ്ടായിരുന്നു. അവരിൽ ആമ വളരെ നല്ലവനായിരുന്നു. മുയൽ മഹാ അഹങ്കാരിയും. നിനക്ക് എന്നെപ്പോലെ ഓടാൻ കഴിയില്ലല്ലോയെന്ന് പറഞ്ഞ് മുയൽ ആമയെ എപ്പോഴും കളിയാക്കും. അതു കേൾക്കുമ്പോൾ ആമക്കു സങ്കടമാകും. അങ്ങനെയിരിക്കെ ഒരു ദിവസം രണ്ടുപേരും കൂടി പുഴയിൽ കുളിക്കാൻ പോയി.കുളിച്ചുകൊണ്ടിരുന്നപ്പോൾ മുയൽ പെട്ടെന്ന് ഒഴുക്കിൽപ്പെട്ടു. ഉടൻതന്നെ ആമ നീന്തിപ്പോയി മുയലിനെ രക്ഷിച്ചു. അതിൽപ്പിന്നെ ഒരിക്കലും മുയൽ ആമയെ കളിയാക്കിയിട്ടില്ല. അവർ പിന്നീട് നല്ല ചങ്ങാതിമാരായി ജീവിച്ചു.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥ കൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥ കൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥ കൾ
- കണ്ണൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ