എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
08:16, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Suhailkuzhippuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=രോഗപ്രതിരോധം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധം

ആരോഗ്യത്തെ പ്രതി രോഗത്തെ പാട്ടി ചർച്ച ചെയുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ. അതുകൊണ്ടായിരിക്കാം രോഗപ്രതിരോധംഎന്ന വിഷയം തന്നെ നമ്മുക് മുന്നിൽ വന്നത്. യഥാർത്ഥത്തിൽ രോഗ പ്രതിരോധം ശരിയായ ആരോഗ്യം എന്നതിന്റെ പ്രതിരൂപമാണ് . ചികിൽസ ഒരു വളർന്നതുകൊണ്ടാവാം രോഗത്തിന് മുൻതൂക്കം വന്നത് . എന്നാൽ ചികിൽസ എന്ന രോഗത്തിൽ മാത്രം ഒതുങ്ങി നില്കുന്നു.

ചികിൽസക് നാല് അംഗങ്ങളുണ്ട് .

1. രോഗം 2. രോഗകാരണം 3. ഔഷധം 4. ആരോഗ്യം എന്നിങ്ങനെ . ആധുനിക ശാസ്ത്രം ഒന്നാമത്തെ അംഗമായ രോഗത്തിന്നാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത് . എന്നാൽ ആയുർവേദവും ഇതര ശാസ്ത്രവും ഹേതുവിപരീതത്തിനാണ് പ്രാധന്യം കൊടുത്തിരിക്കുന്നത് .

ചികിത്സയുടെ അടിസ്ഥാനത്തിൽ രോഗം,രോഗകാരണം,ഔഷധം ,ആരോഗ്യം എന്നീ നാല് അംഗങ്ങളിൽ ആരോഗ്യത്തെയാണ് ആദ്യം പരിഗണിക്കേണ്ടത് . കാരണം ആരോഗ്യമാണ് ആദ്യം ഉണ്ടാകുന്നതം ചികിത്സയുടെ ലക്‌ഷ്യം.ആരോഗ്യത്തിലേയ്ക് എന്നതുമാണ്.ലോകാരോഗ്യ സംഘടന ആരോഗ്യത്തെ നിർവചിച്ചിരിക്കുന്നത് ശാരീരിക, മാനസിക, സാമൂഹിക,സാമ്പത്തിക, ആധ്യത്മികമായ സ്ഥിതിയാണ് ആരോഗ്യം എന്നാണ്. അതായത് ഈ അഞ്ചു ഘടകങ്ങളും സ്വസ്ഥമാകുന്ന അന്തരീക്ഷത്തിലേക് ഒരാൾ പൂർണ ആരോഗ്യവൻകുന്ന്‌ഒള്ളൂ . എന്നർത്ഥം ഇതിൽ ഒരു ഘടകം വിപരീതംകുബോൾ മറ്റ് അനുകൂല ഘടകങ്ങൾ കൊണ്ട് അയാൾക് പൂർണ്ണ ആരോഗ്യവാൻ ആകാൻ കഴിയില്ല .

പക്ഷേ ഇന്ന് ഭൗതിക ശരീരവും അത് നേരിടുന്ന പലരോഗങ്ങളുമാണ് രോഗപ്രതിരോധത്തെ കൂടുതൽ ആശ്രയിച്ചിരിക്കുന്നത്. ഇവിടെ ആധുനിക വവൈദ്യശാസ്ത്രം അനുവർത്തിക്കുന്ന പ്രതിരോധ മാർഗങ്ങൾക് മുൻതൂക്കം കൊടുക്കുന്നത് വാക്സിനുകൾക്കും മരുന്നുകൾക്കുമാണ് .

യഥാർത്ഥത്തിൽ രോഗപ്രതിരോധം എന്നത് പൂർണ്ണ ആരോഗ്യത്തിലേക്കുള്ള തിരിച്ചു പോക്കാണ് . അതായത് ആരോഗ്യം തന്നെയാണ് രോഗപ്രതിരോധ ശക്തിയായി വർത്തിക്കേണ്ടത് . അപ്പോൾ ആരോഗ്യം വർധിപ്പിക്കേണ്ടതിനെ കുറിച്ചാണ് നം ചിന്തിക്കേണ്ടത്. ലോകാരോഗ്യ സംഘടന പറഞ്ഞ ആരോഗ്യത്തിന്റെ നിർവചനം ഇക്കൂട്ടത്തിൽ പ്രതീകമായി പരിഗണിക്കേണ്ടതാണ്. ജീവിതശൈലിയെ ആരോഗ്യകരമാകുക എന്ന് മറ്റരുർത്ഥത്തിൽ പറയാം.

  • കൃതിമവും വിഷലിപതുമായ ആഹാരങ്ങൾ ഒഴിവാക്കുക.
  • പ്രകൃതിയിലെ പോഷണത്തെ സ്വീകരിക്കു.
  • ശുദ്ധജലം കുടിക്കുക.
  • ശരിയായി ഉറങ്ങുക.
  • ശാരീരിക അദ്ധ്യാനം ചെയുക.
  • രസമര്ന്നുകൾ ഉപയോഗികതാരിക്കുക .
  • സ്വന്തം ശരീരത്തിന്റെ കഴിവിനെയും കഴിവുകേടിനെയും കുറിച് ബോധമനാകുക.
  • ഇതരജീവികളുടെ ആവാസവ്യവസാഥയെക്കുറിച് അറിവുണ്ടാകുക.
  • പ്രകൃതിയെ സംരക്ഷിക്കുക.
  • സാമൂഹിക പ്രതിബദ്ധത നിറവേറ്റുക.
  • ചിന്തയും പ്രവർത്തിയും വാസനയും ധർമ്മാധിഷ്ട്ടമാക്കുക.

ഇത്തരത്തിൽ ആരോഗ്യത്തെ നിലനിർത്തുന്നതിലൂടെ രോഗപ്രതിരോധം വീണ്ടെടുക്കാം. ഇതുതന്നെയാണ് രോഗപ്രതിരോധത്തിന്റ ശെരിയായ വഴികൾ .

നൈവേദ്യ. എം. സി.
5 B എ എം യു പി സ്കൂൾ കുറ്റിത്തറമ്മൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം