എം ജി ഡി ഗേൾസ് സ്കൂൾ കുണ്ടറ/അക്ഷരവൃക്ഷം/പ്രകൃതിക്കായി
പ്രകൃതിക്കായി രാമപുരം എന്ന കൊച്ചു ഗ്രാമത്തിലെ ഒരു ദരിദ്ര കുടുംബത്തിന്റെ നാഥൻ ആയിരുന്നു രാമു. ആ നാട്ടിലെ പ്രമുഖൻ ആയ ചാക്കോ മുതലാളിയുടെ വാല്യക്കാരൻ ആയിരുന്നു അദ്ദേഹം. ആറു മക്കളുള്ള അദ്ദേഹം ഒരുപാട് പട്ടിണി സഹിച്ചാണ് ജീവിച്ചത് ക്ഷാമം ഉണ്ടാകുമ്പോൾ അവർക്കു ആശ്രയം അവരുടെ വീട്ടിൽ ഉള്ള പ്ലാവ് ആണ് വീട്ടുക്കാർ ആ മരത്തെ ഒരുപാട് സ്നേഹിച്ചു അവർക്കു അന്നം നൽകിയത് ആ പ്ലാവാണ്. ഒരുപാടു നല്ല ഓർമകൾ അത് അവർക്കു നൽകി ആ പ്ലാവിന് ജീവൻ ഉണ്ടായിരുന്നെങ്കിൽ ഒരു ചരിത്രം തന്നെ പറയുമായിരുന്നു. രാമുവിന്റെ കുട്ടി കാലം അത്രെയും പ്ലാവിനോടൊപ്പം ആയിരുന്നു അവർക്കു മാത്രം അല്ല രാമുവിന്റെ അയൽക്കാർക്കും ആ പ്ലാവ് ഗുണം ചെയ്തു പലരുടെയും വിശപ്പ് അകറ്റാൻ അത് സഹായിച്ചു ഒരിക്കൽ രാമുവിന്റെ മകൾക്കു ആ ഗ്രാമത്തിലെ തന്നെ നല്ല കുടുംബത്തിൽ നിന്ന് വിവാഹ ആലോചന വന്നു രാമുവിന് വളരെ സന്തോഷം ആയി. എന്നാൽ, വിവാഹത്തിന് ആവശ്യമായ പണം അവരുടെ കയ്യിൽ ഇല്ലായിരുന്നു, പണം കണ്ടെത്താൻ ഉള്ള ഏക മാർഗം മുറ്റത്തെ പ്ലാവ് ആയിരുന്നു അത് മുറിച്ചു വിൽക്കാൻ അയാൾ തീരുമാനിച്ചു. ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ച ഒരു നല്ല മുത്തശി ആയിരുന്നു ആ പ്ലാവ്. അത് മാത്രമല്ല ഒരുപാടു ജീവജാലങ്ങളുടെ സങ്കേതം ആയിരിന്നു അത്. ഒരുപാട് വേദനയോടെ അയാൾ അത് മുറിച്ചു മാറ്റാൻ തീരുമാനിച്ചു. എന്നാൽ അയാൾ ആ തീരുമാനത്തിൽ നിന്ന് പിന്മാറി . നാട്ടിലുള്ള ഒരുപാട് സന്മനസുള്ളവർ അയാളുടെ മകളുടെ വിവാഹം ഏറ്റെടുത്തു നടത്തി. അവരുടെ ആ മനസ്സ് കാരണം ആ പെൺകുട്ടിക്ക് ഒരു നല്ല ജീവിതം ലഭിച്ചു. അതോടൊപ്പം ഒരുപാടു ജീവജാലങ്ങൾക്ക് അവയുടെ സങ്കേതം തിരികെ ലഭിക്കുകെയും ചെയ്തു ആ പ്ലാവ് ഇന്നും പലരുടെയും വിശപ്പ് അകറ്റുന്നു. പ്രകൃതിയെ സ്നേഹിക്കുക അത് ആ സ്നേഹം തിരികെ നൽകും മനുഷ്യൻ പ്രകൃതിയെ നശിപ്പിക്കുമ്പോൾ എല്ലാം അവൻ അവനെ തന്നെയാണ് നശിപ്പിക്കുന്നത്
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുണ്ടറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുണ്ടറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ