സി.എം.എസ്സ്.എച്ച്.എസ്സ്.ഒളശ്ശ/അക്ഷരവൃക്ഷം/മധുരമൂറുന്ന സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
19:43, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33035 (സംവാദം | സംഭാവനകൾ) (new story added)
മധുരമൂറുന്ന സ്വപ്നം

ഒരു ദിവസം ഞാൻ അച്ഛൻ്റെ കൂടെ ഒരു യാത്ര പോയി. അവിടെ നിന്ന് എനിക്ക് അപ്പം കിട്ടി. ഒന്ന് ഞാൻ തിന്നു.

'എന്ത് നല്ല രുചി!'

മറ്റേ അപ്പം കടലാസിൽ പൊതിഞ്ഞു. വീട്ടിലെത്തി. വീടിൻ്റെ മുറ്റത്ത് ഒരു കുഴിയുണ്ടാക്കി ആ അപ്പം കുഴിച്ചിട്ടു.

വെള്ളത്തിന് പകരം ശർക്കര വെള്ളം ഒഴിച്ചുകൊടുത്തു. വെണ്ണീറിനു പകരം തേങ്ങാ ചിരകിയത് ഇട്ടു.

അങ്ങനെയത് മുളച്ചു, വളർന്നു. എനിക്ക് സന്തോഷമായി.

എൻ്റെ അപ്പമരം വളർന്ന് പന്തലിച്ചു. അതിൽ നിറയെ അപ്പമുണ്ടായി. നല്ല മധുരമൂറുന്ന അപ്പം. ഞാൻ അതിന്റെ ചോട്ടിൽ നിന്ന് സന്തോഷത്തോടെ ചിരിച്ചു.

അപ്പോൾ ആരോ എന്നോട് ചോദിച്ചു.

"എടീ അച്ചൂ, .... എന്താടീ ചിരിക്കുന്നത്? സ്കൂളിൽ പോകാൻ എഴുന്നേൽക്കടീ..."

'എൻ്റെ അപ്പമരത്തിലെ അപ്പം മുഴുവൻ ഇവൾ....'

ഞാൻ കണ്ണുതുറന്നപ്പോൾ മുന്നിൽ ചേച്ചി.

നയന റെജി
6 സി എം എസ് ഹൈസ്കൂൾ ഒളശ്ശ
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ