സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്/അക്ഷരവൃക്ഷം/വനസംരക്ഷണം
വനസംരക്ഷണം
കുടിക്കാനുള്ള വെള്ളവും ശ്വസിക്കാനുള്ള വായുവും നിലനിൽക്കണമെങ്കിൽ വനങ്ങൾ ആവശ്യമാണ്. അതുകൊണ്ട് വനസംരക്ഷണം ഓരോ മനുഷ്യന്റെയും ക൪ത്തവ്യമാണ്. എന്നാൽ പെട്ടന്ന് വ൯വികസനം കൊതിക്കുന്ന മനുഷ്യ൯ യാതൊരു ദയയുമില്ലാതെ വനങ്ങൾ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ പല പ്രദേശങ്ങളിലും വനനശീകരണത്തിന്റെ ദോഷവശങ്ങൾ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. വനനശീകരണം മൂലമുണ്ടായ മണ്ണൊലിപ്പു കാരണം കേരളത്തിലെ മിക്ക അണക്കെട്ടുകളും നികന്നുതുടങ്ങി. കാലം തെറ്റി വരുന്ന കാലവ൪ഷം നമ്മുടെ കൃഷി സമ്പ്രദായത്തെ ആകെ തകിടം മറിച്ചു. വനങ്ങളിലെ ജൈവവൈവിധ്യങ്ങൾ അപ്രത്യക്ഷമായി തുടങ്ങി. വനസംരക്ഷണത്തിന്റ പ്രാധാന്യം മനസിലാക്കികൊണ്ട് നിലവിലുള്ള വനം സംരക്ഷിക്കുന്നതിനൊപ്പം പുതിയ മരങ്ങൾ വച്ചുപിടിപ്പിക്കുന്നതിനുള്ള ശ്രമവും നടത്തേണ്ടതുണ്ട് . അത്തരത്തിലൊന്നാണ് സ൪ക്കാ൪ മേൽനോട്ടത്തിൽ നടക്കുന്ന സാമൂഹ്യവനവൽക്കരണ പരിപാടി. ഇത്തരം പ്രവ൪ത്തനങ്ങളിൽ നമ്മുക്കും പങ്കുചേരാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ