എ.യു.പി.എസ്. തോട്ടേക്കാട്/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയും മനുഷ്യനും

പരിസ്ഥിതിയും മനുഷ്യനും ജൈവവൈവിധ്യത്തിൻ്റെ സകല കണക്കുകൂട്ടലുകളും തെറ്റിച്ച് പെരുകിയജീവിയാണ് മനുഷ്യൻ. പ്രത്യേകിച്ചും ഇരുപതാം നൂറ്റാണ്ടിൽ മനുഷ്യരുടെ എണ്ണം വളരെയേറെ വർധിച്ചു. അതിന്റെ ഫലമായി മലിനീകരണം ഉൾപ്പെടെയുള്ള പലവിധ പരിസ്ഥിതി പ്രശ്നങ്ങൾ ലോകത്ത് ഉണ്ടായി. മനുഷ്യൻ വളർന്നുവന്നതിനൊപ്പം പ്രകൃതി തളർന്നുകൊണ്ടിരിക്കുന്നു. എനിക്ക് മാത്രം അവകാശപ്പെട്ടതാണ് പ്രകൃതിയും അതിലെ സർവ്വ ജീവജാലങ്ങളും എന്നഭാവത്തിൽ മനുഷ്യൻ പ്രകൃതിയെ കൊള്ളയടിച്ചു. ഇതിന് പ്രകൃതി നൽകിയ തിരിച്ചടികളാണ് ഇന്ന് നാം നേരിടുന്ന ഗുരുതരമായ എല്ലാ പരിസ്ഥിതി പ്രശ്നങ്ങൾക്കും കാരണം. പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള പ്രധാന മാർഗ്ഗം ജൈവവൈവിധ്യം സംരക്ഷിക്കുകയാണെന്ന് ഇപ്പോൾ മനുഷ്യൻ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു .

ഫാത്തിമ ഫർസാന
7 A എ യു പി എസ് തോട്ടേക്കാട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം