ജി എൽ പി ബി എസ് കുമാരപുരം/അക്ഷരവൃക്ഷം/കോവിഡ്-19

Schoolwiki സംരംഭത്തിൽ നിന്ന്
19:45, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോവിഡ്-19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്-19

കോവിഡ്-19
അക്ഷരമറിയാവുന്നവർ എല്ലാവരും
അറിയാതെയെപ്പോഴും ചൊല്ലീടുന്നു കോവിഡ്
എന്താണെന്നറിയുവാൻ ഞാനെൻ
അമ്മയോടു ചോദിച്ചു കോവിഡ് എന്നാൽ
വാടിയ മുഖവുമായെന്നമ്മ ചൊല്ലി
ലോകവിപത്താം മഹാമാരിയെന്ന്
വൈറസ് പരത്തുന്ന ജലദോഷമെന്ന്
ചുമ,തുമ്മൽ,ശ്വാസതടസ്സം ലക്ഷണമെന്ന്
പിന്നെയും ഞാനെൻ സംശയം ചോദിച്ചു
നാം എങ്ങനെ രക്ഷപെടുമെന്ന്
സന്തോഷത്താലെന്നമ്മ ചൊല്ലി
സാമൂഹിക അകലം,വ്യക്തിശുചിത്വം
സോപ്പുപയോഗിച്ചു കൈ കഴുകൽ
സന്തതം ചെയ്തീടുകിൽ നശിപ്പിക്കാം
നമുക്കു വൈറസിനെ എന്ന്
തുമ്മലും ചുമയ്ക്കലും തൂവാലതൻ മറവിൽ
ചെയ്താൽ മറ്റാർക്കും വരാതെ നോക്കീടാം
ഇങ്ങനെയെൻ വീടും നാടും
ഒന്നിച്ചു നിന്നപ്പോൾ മഹാമാരി
വന്നവഴിയേ തിരിച്ചു പോയീടുന്നു

 

അഞ്ജിത.പി
3 കുമാരപുരം നോർത്ത് ജി. എൽ. പി.എസ് കരുവാറ്റ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത