സെന്റ് ആന്റണീസ് എച്ച്. എസ്സ്. കണ്ണോത്ത്/അക്ഷരവൃക്ഷം/പരിസ്ഥിതി-ഉപന്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി-ഉപന്യാസം

പരിസ്ഥിതി യിലെ ഘടകങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടാണ് നില നിൽക്കുന്നത്. ഭൂമിയിലെ ജീവികൾ തമ്മിലുള്ള ഈ പരസ്പര ബന്ധത്തെ പറ്റിയുള്ള അറിവ് പ്രകൃതിയുടെ സന്തുലിതാവസ്ഥ നില നിർത്തുന്ന കാര്യങ്ങളിൽ ജാഗരൂകരാക്കാൻ നമ്മെ സഹായിക്കുന്നു. മനുഷ്യൻ ഉൾപ്പടെ ഉള്ള ജീവജാലങ്ങളുടെ നിലനില്പിനു ആവശ്യമായ വിഭവങ്ങൾ നൽകി വരുന്നത് നമ്മുടെ പ്രകൃതി യാണ്.
        ആദ്യ കാലത്ത് പ്രകൃതി യുമായി ഇണങ്ങിച്ചേർന്ന ഒരു ജീവിതമാണ് മനുഷ്യൻ നയിച്ചിരുന്ന ത്. എന്നാൽ കാലം കഴിയും തോറും പ്രകൃതിയുമായുള്ള മനുഷ്യന്റെ ഇഴയടുപ്പം കുറഞ്ഞു വരികയാണ്. പ്രകൃതി വിഭവങ്ങളുടെ അമിതമായി ചൂഷണം ചെയ്യുന്നത് തന്നെ ഇതിന്‌ കാരണം. മനുഷ്യന്റെ പ്രവർത്തികളെല്ലാം ഇന്ന്‌ പ്രകൃതിയെ നശിപ്പിക്കുന്ന താരത്തിലായിരിക്കുന്നു.നാം എല്ലാം പരിസ്ഥിതി ദിനത്തെ കുറിച്ച് കേട്ടിട്ടുണ്ട് . നാം എല്ലാവരും തന്നെ ആ ദിനം ആചരിച്ചിട്ടുമുണ്ട്. 1972 ജൂൺ അഞ്ചിൽ ലോക രാഷ്ട്രത്തലവൻമാർ സ്റ്റോക്ക് ഹോമിൽ ഒത്തുചേരുന്നു. പരിസ്ഥിതി സംരക്ഷണ ത്തിന്റെ ഗൗരവ ചർച്ചക്കോപ്പം ഒരു നിയമാവലിയുണ്ടാക്കുക കൂടി ചെയതു അവർ. ഇതിന്റെ വാർഷിക ദിനാചരണമാണ് ലോക പരിസ്ഥിതി ദിനം.

ഇന്നത്തെ കാലത്ത് പ്രകൃതി ചൂഷണം കൂടി വരുന്നത് നമുക്ക് കാണാം. പ്രകൃതിയുടെ മേലുള്ള മനുഷ്യന്റെ കടന്നാക്രമണങ്ങൾ ഇന്ന്‌ ലോകമെങ്ങും വ്യാപക ആയിരിക്കുന്നു.
ശാസ്ത്ര സാങ്കേതിക വിദ്യകളുടെ പുരോഗതിയും ജീവിത സൗകര്യങ്ങൾ വർദ്ധിപ്പിക്കാനുള്ള തുടക്കവും മനുഷ്യനെ പ്രകൃതിയുടെ ശത്രുവാക്കി മാറ്റി. പ്രകൃതി സമ്പത്തായ വനങ്ങളും വന്യജീവികളും ഇന്ന് പുരോഗതിയുടെ പേരിൽ ഭൂമിയിൽ നിന്ന് തന്നെ തുടച്ചുമാറ്റപ്പെട്ടുകൊണ്ടിരിക്കുന്നു. വ്യവസായങ്ങൾ ത്വരിതപ്പെടുത്തുന്നതിന്റെ ഫലമായി നദികളും മറ്റ് ജലാശയങ്ങളും മലീമസമായിത്തീരുന്നു. പ്രകൃതിക്ക് നേരെയുള്ള നമ്മുടെ വിവേകശൂന്യമായ ഇടപെടലുകൾ ഇനിയും തുടർന്നാൽ അത് പ്രകൃതിയുടെ മാത്രമല്ല മനുഷ്യർഗ്ഗത്തിന്റെ തന്നെ പൂർണ്ണമായ നാശത്തിലാണ് അവസാനിക്കുക. നാം ഇത് തിരിച്ചറിഞ്ഞ് പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
       പരിസ്ഥിതി യെ സംരക്ഷിക്കേണ്ട-ത് നമ്മുടെ ഓരോരുത്തരുടെ യും നിലനില്പിനാവശ്യമാണെന്ന് മനസ്സിലാക്കി പ്രവർത്തിക്കാൻ നാം ശ്രമിക്കണം. ഇതിന് പുറമെ മാധ്യമങ്ങൾ, സന്നദ്ധ സംഘടനകൾ, വിദ്യാലയങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയുടെ സഹായത്തോടെ യുള്ള പരിസ്ഥിതി ഏകോപന വും നടപ്പിൽവരുത്തലും വർധിച്ചു വരുന്ന പരിസ്ഥിതി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഒരു പരിധിവരെ സഹായകമാകും. അത് കൂടാതെ പ്രകൃതി വിഭവങ്ങളുടെ ബുദ്ധിപൂർവമായ ഉപയോഗപ്പെടുത്തലും ശ്രദ്ധാപൂർവമായ സമീപനവും മൂലം പരിസ്ഥിതി മലിനീകരണവും ഒരു പരിധി വരെ തടഞ്ഞു നിർത്താൻ സാധിക്കും.
      നമുക്കെല്ലാവർക്കും നമ്മുടെ പ്രകൃതിയെ ഒറ്റക്കെട്ടായി നിന്ന് സംരക്ഷിക്കാം .

റിഷാന ഷെറിൻ
9 സെന്റ് ആന്റണീസ് എച്ച്. എസ്സ്. കണ്ണോത്ത്
താമരശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം