സെന്റ് ആഗ്നസ് എച്ച്.എസ്സ്.മുട്ടുചിറ/അക്ഷരവൃക്ഷം/മനുഷ്യന് വെല്ലുവിളി ഉയർത്തുന്ന വൈറസുകൾ
മനുഷ്യന് വെല്ലുവിളി ഉയർത്തുന്ന വൈറസുകൾ
കണ്ണുകൊണ്ട് കാണാനാവില്ല പക്ഷേ ഏതൊരു ജീവിയേയും തകർക്കാൻ ശേഷിയുള്ള ഭീകരനാണ് വൈറസ്. സ്വന്തമായി ശരീരമില്ലാത്ത ജീവികളാണിവ. ശ്വസിക്കുകയോ ഭക്ഷണം കഴിക്കുകയോ വേണ്ടാത്ത സൂക്ഷ്മജീവി. വൈറസ് എന്നത് പ്രോട്ടീൻ പാളികൊണ്ട് പൊതിഞ്ഞ ഒരു ഡിഎൻഎ അല്ലെങ്കിൽ ആർഎൻഎ മാത്രമാണ്. ലോകത്താകെ അയ്യായിരത്തിലധികം വൈറസുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഘടനയുടെ അടിസ്ഥാനത്തിൽ വൈറസുകളെ പലതായി തിരിച്ചിരിക്കുന്നു. മനുഷ്യർ ഉൾപ്പെടെ എല്ലാ ജീവജാലങ്ങളും ഏതെങ്കിലും വൈറസിന്റെ വാഹകരാണ് ഭൂമുഖത്തെ എല്ലാ ജീവികളിലും കുറഞ്ഞത് പത്ത് വൈറസുകൾ എങ്കിലും ഉണ്ടാകും. ജീവനുള്ള ശരീരത്തിന് പുറത്ത് വൈറസുകൾക്ക് എത്രനേരം ജീവിക്കാനാകും? ഇതിന് കൃത്യമായ ഒരു ഉത്തരം ഇല്ല. കാരണം ജീവികളുടെ ശരീരത്തിന് പുറത്തെത്തിയാൽ മണിക്കൂറുകൾക്കകം ചത്തുവീഴുന്ന വീഴുന്ന വൈറസുകൾ മുതൽ വർഷങ്ങളോളം ജീവിക്കുന്ന വൈറസുകൾ വരെ ഭൂമിയിലുണ്ട് അന്തരീക്ഷ താപനില, ഈർപ്പം തുടങ്ങിയ ഘടകങ്ങൾ ഒക്കെ വൈറസുകളുടെ ജീവിതകാലത്തെ നിർണയിക്കുന്നു.ധ്രുവപ്രദേശങ്ങളിലെ മഞ്ഞുപാളികളിലും മറ്റും ആയിരക്കണക്കിനു വൈറസുകളെ ഇന്നും ജീവിക്കിന്നായി കണ്ടെത്തിയിട്ടുണ്ട്. ടിബറ്റൻ മേഖലയിൽ നിന്നും ഇത്തരത്തിലുള്ള വലിയ ഒരു വൈറസ് ശേഖരത്തെ ഗവേഷകർ കണ്ടെത്തിയിരുന്നു. കൊറോണ വൈറസ് (covid 19) 2019 ഇത് ചൈനയിലെ വുഹാനിൽ പടർന്നു തുടങ്ങിയ കൊറോണാ വൈറസിനെ 2003 ചൈനയിൽ തന്നെ ഉത്ഭവിച്ച കൊറോണ വൈറസുമായി സാമ്യമുണ്ട്. അതിനാൽ severe acute respiratory syndrome coronavirus 2 (SARS-COV-2) എന്നാണ് ICTV ആദ്യം ഇതിനു പേരു നൽകിയത്. ഈ പേര് 2020 ഫെബ്രുവരി 11ന് അംഗീകരിച്ചു. പുതിയ രോഗത്തിൻറെ പേര് COVID-19 എന്നതാണെന്ന് അന്നുതന്നെ ലോകാരോഗ്യസംഘടനയും അംഗീകരിച്ചു.
ഹെർപസ് വൈറസ്ജന്തുക്കളിൽ സാധാരണമായ ഒരു വിഭാഗം വൈറസ് ആണ് ഹെർപ്പസ് വൈറസുകൾ വൈറസുകൾ. നൂറോളം വൈറസുകൾ ഈ കൂട്ടത്തിലുണ്ട്. ഇവയിൽ എട്ടോളം ഇനങ്ങൾ മനുഷ്യന് രോഗം ഉണ്ടാകും. ഒരിക്കൽ ബാധിച്ചാൽ ഇവയുടെ സാന്നിധ്യം ജീവിതകാലം മുഴുവൻ കാണും.
സാർസ് വൈറസ്
റോട്ടാവൈറസ്
നിപ്പ വൈറസ്
റാബീസ് വൈറസ്
. പോളിയോ വൈറസ്
ഹെപ്പറ്റൈറ്റിസ് എ വൈറസ്
എച്ച് ഐ വി ലോകത്തിൻറെ പലഭാഗങ്ങളിലായി ഏതാണ്ട് മൂന്നര കോടി ജനങ്ങളുടെ മരണത്തിന് കാരണമായ വൈറസ് ആണിത്. 1981-ൽ അമേരിക്കയിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ