സെന്റ് ആഗ്നസ് എച്ച്.എസ്സ്.മുട്ടുചിറ/അക്ഷരവൃക്ഷം/മനുഷ്യന് വെല്ലുവിളി ഉയർത്തുന്ന വൈറസുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യന് വെല്ലുവിളി ഉയർത്തുന്ന വൈറസുകൾ

കണ്ണുകൊണ്ട് കാണാനാവില്ല പക്ഷേ ഏതൊരു ജീവിയേയും തകർക്കാൻ ശേഷിയുള്ള ഭീകരനാണ് വൈറസ്. സ്വന്തമായി ശരീരമില്ലാത്ത ജീവികളാണിവ. ശ്വസിക്കുകയോ ഭക്ഷണം കഴിക്കുകയോ വേണ്ടാത്ത സൂക്ഷ്മജീവി.

വൈറസ് എന്നത് പ്രോട്ടീൻ പാളികൊണ്ട് പൊതിഞ്ഞ ഒരു ഡി.എൻ.എ അല്ലെങ്കിൽ ആർ.എൻ.എ മാത്രമാണ്. ലോകത്താകെ അയ്യായിരത്തിലധികം വൈറസുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഘടനയുടെ അടിസ്ഥാനത്തിൽ വൈറസുകളെ പലതായി തിരിച്ചിരിക്കുന്നു. മനുഷ്യർ ഉൾപ്പെടെ എല്ലാ ജീവജാലങ്ങളും ഏതെങ്കിലും വൈറസിന്റെ വാഹകരാണ് ഭൂമുഖത്തെ എല്ലാ ജീവികളിലും കുറഞ്ഞത് പത്ത് വൈറസുകൾ എങ്കിലും ഉണ്ടാകും. ജീവനുള്ള ശരീരത്തിന് പുറത്ത് വൈറസുകൾക്ക് എത്രനേരം ജീവിക്കാനാകും? ഇതിന് കൃത്യമായ ഒരു ഉത്തരം ഇല്ല. കാരണം ജീവികളുടെ ശരീരത്തിന് പുറത്തെത്തിയാൽ മണിക്കൂറുകൾക്കകം ചത്തുവീഴുന്ന വൈറസുകൾ മുതൽ വർഷങ്ങളോളം ജീവിക്കുന്ന വൈറസുകൾ വരെ ഭൂമിയിലുണ്ട് അന്തരീക്ഷ താപനില, ഈർപ്പം തുടങ്ങിയ ഘടകങ്ങൾ ഒക്കെ വൈറസുകളുടെ ജീവിതകാലത്തെ നിർണയിക്കുന്നു.ധ്രുവപ്രദേശങ്ങളിലെ മഞ്ഞുപാളികളിലും മറ്റും ആയിരക്കണക്കിനു വൈറസുകളെ ഇന്നും ജീവിക്കിന്നായി കണ്ടെത്തിയിട്ടുണ്ട്. ടിബറ്റൻ മേഖലയിൽ നിന്നും ഇത്തരത്തിലുള്ള വലിയ ഒരു വൈറസ് ശേഖരത്തെ ഗവേഷകർ കണ്ടെത്തിയിരുന്നു.

കൊറോണ വൈറസ് (covid 19)
2019-ൽ ചൈനയിലെ വുഹാനിൽ പടർന്നു തുടങ്ങിയ കൊറോണാ വൈറസിന് 2003 ചൈനയിൽ തന്നെ ഉത്ഭവിച്ച കൊറോണ വൈറസുമായി സാമ്യമുണ്ട്. അതിനാൽ severe acute respiratory syndrome corona virus 2 (SARS-COV-2) എന്നാണ് ICTV ആദ്യം ഇതിനു പേരു നൽകിയത്. ഈ പേര് 2020 ഫെബ്രുവരി 11ന് അംഗീകരിച്ചു. പുതിയ രോഗത്തിൻറെ പേര് COVID-19 എന്നതാണെന്ന് അന്നുതന്നെ ലോകാരോഗ്യസംഘടനയും അംഗീകരിച്ചു.
ഹെർപസ് വൈറസ്
ജന്തുക്കളിൽ സാധാരണമായ ഒരു വിഭാഗം വൈറസ് ആണ് ഹെർപ്പസ് വൈറസുകൾ.നൂറോളം വൈറസുകൾ ഈ കൂട്ടത്തിലുണ്ട്. ഇവയിൽ എട്ടോളം ഇനങ്ങൾ മനുഷ്യന് രോഗം ഉണ്ടാകും. ഒരിക്കൽ ബാധിച്ചാൽ ഇവയുടെ സാന്നിധ്യം ജീവിതകാലം മുഴുവൻ കാണും.
ഹാന്റാവൈറസ്
എലികളുടെ കാഷ്ഠത്തിലൂടെയും മറ്റും മനുഷ്യരിൽ എത്തുന്ന വൈറസ് ആണ് ഹാന്റാവൈറസ്. ഈ വൈറസിന്റെ ആക്രമണമേൽക്കുന്നവർക്ക് വൈറസ് പൾമനറി സിൻഡ്രോം പോലെയുള്ള മാരക രോഗങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. പ്രതിരോധ വാക്സിനുകൾ കണ്ടെത്തിയിട്ടില്ല.
എബോള വൈറസ്
ലോകത്തിനുതന്നെ ഭീഷണിയായ വൈറസാണ് എബോള. അതിമാരകമായ Hemorrhagic Feverന് ശരീരത്തിലെ രക്തക്കുഴലുകൾ പൊട്ടുന്നതിന് കാരണമായ അവസ്ഥ സൃഷ്ടിക്കാൻ കഴിയുന്നു. 1976 ആഫ്രിക്കയിലാണ് ആദ്യമായി എബോള വൈറസ് ബാധ ഉണ്ടായത്.
സാർസ് വൈറസ്
2003 - ലോകത്തെ വിറപ്പിച്ച വൈറസ് രോഗമാണ് സാർസ് ചൈനയിൽ ആരംഭിച്ച മറ്റ് ഏഷ്യൻ രാജ്യങ്ങളിലേക്ക് വ്യാപിച്ച ഈ മഹാവ്യാധി ഏതാനും മാസങ്ങൾക്കകം യൂറോപ്പ്, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിൽ കടന്നു.
റോട്ടാവൈറസ്
അഞ്ചുവയസ്സിൽ താഴെയുള്ള മിക്ക കുട്ടികളെയും ഒരുതവണയെങ്കിലും പിടികൂടുന്ന വൈറസാണ് റോട്ടാവൈറസ്സ് ദഹനവ്യവസ്ഥയെ ബാധിക്കുന്ന ഇവ കുട്ടികളിൽ ശക്തമായ വയറിളക്കം ഉണ്ടാക്കുന്നു.
നിപ്പ വൈറസ്
ചില പ്രത്യേകതരം പഴംതീനി വവ്വാലുകളിൽ നിന്നാണ് നിപ്പ മനുഷ്യരിലേക്ക് എത്തുന്നത്. 1999-ൽ മലേഷ്യയിലും സിംഗപ്പൂരിലും പന്നി കർഷകരിൽ ആണ് ആദ്യമായി ഈ വൈറസ് ബാധ കണ്ടെത്തിയത്.
റാബീസ് വൈറസ്
മനുഷ്യരിലും മൃഗങ്ങളിലും ഒരു പോലെ പടരുന്ന വൈറസ് ആണ് റാബീസ് വൈറസ്. പേപ്പട്ടി വിഷബാധ ഏൽക്കുമ്പോൾ ഈ വൈറസുകളാണ് ശരീരത്തിൽ പ്രവേശിക്കുക. റാബീസ് ബാധയേറ്റവരുടെ ഉമനീരിൽ നിന്നാണ് ഇത് പടരുന്നത്.
പോളിയോ വൈറസ്
19 - 20 നൂറ്റാണ്ടുകളിൽ ലോകത്തെ ഭീതിയിലാഴ്ത്തിയ രോഗമാണ് പോളിയോ.രോഗികളിൽ പക്ഷാഘാതം ഉണ്ടാക്കുന്ന വൈറസാണ് പോളിയോ വൈറസ്.
ഹെപ്പറ്റൈറ്റിസ് എ വൈറസ്
കരളിനെ ബാധിക്കുന്ന ഈ വൈറസ് മലിന ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും ആണ് പകരുക.
എച്ച് ഐ വി
ലോകത്തിൻറെ പലഭാഗങ്ങളിലായി ഏതാണ്ട് മൂന്നര കോടി ജനങ്ങളുടെ മരണത്തിന് കാരണമായ വൈറസ് ആണിത്. 1981-ൽ അമേരിക്കയിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്.

ആൽബർട്ട് ജോർജ് ജെയ്‌മോൻ
6 ഇ സെൻറ്‌ ആഗ്നസ് എച്ച്.എസ്സ്.മുട്ടുചിറ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം