ജി.എം.എൽ.പി.എസ്. മേലങ്ങാടി/അക്ഷരവൃക്ഷം/ശുചിത്വത്തിലൂടെ രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വത്തിലൂടെ രോഗ പ്രതിരോധം
നമ്മുടെ ജീവിതത്തിൽ നാം ശുചിത്വത്തിന് വളരെയേറെ പ്രാധാന്യം നൽകേണ്ടതുണ്ട്. ശരിയായ ശുചിത്വത്തിലൂടെ നമുക്ക് എത്രയോ മാരകമായേക്കാവുന്ന രോഗങ്ങളെ ഒരു പടി അകലത്തിൽ നിർത്തുവാൻ സാധിക്കും. മലിനജലം കുടിക്കുന്നത് വഴി കോളറ, മഞ്ഞപ്പിത്തം തുടങ്ങിയ പല രോഗങ്ങളും പിടിപെടാം. ആയതിനാൽ 5 മിനിറ്റ് എങ്കിലും തിളപ്പിച്ച് ചൂടാറിയ വെള്ളം വേണം കുടിക്കാൻ. ചൂടുകാലമായതിനാൽ വെള്ളം നന്നായി കുടിക്കാൻ ശ്രദ്ധിക്കുക. പിന്നെ വൃത്തിഹീനമായ സാഹചര്യങ്ങളിൽ പാചകം ചെയ്യുന്ന ഭക്ഷണവും പല രോഗങ്ങൾക്കും കാരണമാകാം. ആയതിനാൽ അടുക്കളയും വീടും പരിസരവും വൃത്തിയായിരിക്കണം.പാചകം ചെയ്യും മുമ്പ് കൈകൾ വൃത്തിയായി കഴുകണം. അതുപോലെ തന്നെയാണ് വ്യക്തി ശുചിത്വവും. ദിവസവും കുളിക്കുക, മലമൂത്ര വിസർജനം നടത്തുക, നഖങ്ങൾ വൃത്തിയാക്കുക, പല്ല് തേക്കുക, മുടി ചീകുക, കൂടാതെ പതിവായി ധരിക്കുന്ന വസ്ത്രങ്ങൾ, ചെരിപ്പ്, ആഭരണങ്ങൾ, ചീപ്പ്, തോർത്ത് ,ഹെൽമെറ്റ് എന്നിവ സമയാസമയങ്ങളിൽ വൃത്തിയാക്കാൻ മറക്കരുത്. പല വേനൽ കാല രോഗങ്ങളിൽ നിന്നും നമ്മെ സംരക്ഷിക്കാൻ ശുചിത്വത്തിലൂടെ സാധിക്കും.കോവിഡ്- 19 ഒരു ചൂടുകാല രോഗമല്ല എന്നിരുന്നാലും വ്യക്തി ശുചിത്വം പാലിക്കാതിരുന്നാൽ പകരും. പകർച്ചവ്യാധികളെ തുരത്താൻ കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകാനും പൊതു ഇടങ്ങളിൽ സ്പർശിക്കാതിരിക്കാനും ശ്രദ്ധിക്കണം. ഹാൻഡ്‌ സാനിറ്റൈസർ പതിവായി ഉപയോഗിക്കാം.
ഫെബ നമിയ പി
3 B ജി .എം .എൽ .പി സ്‌കൂൾ മേലങ്ങാടി
കൊണ്ടോട്ടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം