ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/അക്ഷരവൃക്ഷം/ അണ്ണാറക്കണ്ണനും പൂവാലൻ കിളിയും

Schoolwiki സംരംഭത്തിൽ നിന്ന്
14:48, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17451 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അണ്ണാറക്കണ്ണനും പൂവാലൻ കിള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അണ്ണാറക്കണ്ണനും പൂവാലൻ കിളിയും
പണ്ട് പണ്ട് കാട്ടിലുള്ള പുന്നരി പുഴയുടെ തീരത്ത് ഒരു തേൻവരിക്കപ്ലാവുണ്ടായിരുന്നു. ആ പ്ലാവിലാണ് കൂട്ടുകാരായ അണ്ണാറക്കണ്ണനും പൂവാലൻ കിളിയും താമസിച്ചിരുന്നത്. ഒരു ദിവസം തേൻവരിക്കപ്പാവിൽ ഒരു ചക്കയുണ്ടായി. ചക്ക പഴുത്തു വന്നപ്പോൾ അണ്ണാറക്കണ്ണൻ പറഞ്ഞു "ഈ ചക്ക ആദ്യം കണ്ടത് ഞാനാണ് അതുകൊണ്ട് ഇതിന്റെ അവകാശി ഞാനാണ് ". അതു കേട്ട് പൂവാലൻ കിളി പറഞ്ഞു ഈ ചക്കയുടെ അവകാശി ഞാനാണ്. അങ്ങനെ അവർ തമ്മിൽ വഴക്കായി. പിറ്റേന്ന് കാട്ടിൽ ശക്തമായ കാറ്റും മഴയും ഉണ്ടായി കാറ്റിൽ ചക്ക ഞെട്ടറ്റ് പുഴയിലേക്ക് വീണു. വഴക്കിട്ട അണ്ണാറക്കണ്ണനും പൂവാലൻ കിളിയും ഇളിഭ്യരായി അത് നോക്കി നിന്നു.
ദേവിക കഥ
3ബി ജിയുപിഎസ് പടിഞ്ഞാറ്റുംമുറി
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ