എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/അപ്പുവിന്റെ വേനലവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
22:30, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcpalamalpups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അപ്പുവിന്റെ വേനലവധിക്കാലം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അപ്പുവിന്റെ വേനലവധിക്കാലം

അപ്പു എന്ന കുട്ടി വേനലവധിക്കാലത്ത് വിദേശത്തു നിന്ന് അച്ഛനും അമ്മയ്ക്കുമൊപ്പം നാട്ടിലേക്ക് വന്നു.അവനു ആ നാടും പരിസരവുമൊക്കെ ഒരുപാട് ഇഷ്ടമായി . അപ്പുവിന് എപ്പോഴും അസുഖമായിരുന്നു . പൊടി തട്ടിയും മഴ കൊണ്ടും വെയിലു കൊണ്ടാലുമൊക്കെ അസുഖം വരും അതുകൊണ്ട് തന്നെ അവന്റെ മാതാപിതാക്കൾ അവനെ പുറത്തേക്ക് ഇറങ്ങാൻ സമ്മതിക്കില്ലായിരുന്നു . ഒരു ദിവസം അവന്റെ പ്രായത്തിലുള്ള കുട്ടികൾ കളിക്കുന്നത് കണ്ട് അവൻ മുത്തശ്ശിയോട് ചോദിച്ചു

'എനിക്കെന്താ ഇവരെ പോലെ കളിക്കാൻ പറ്റാത്തത്'

അപ്പോൾ മുത്തശ്ശി പറഞ്ഞു 'നിനക്ക് രോഗ പ്രതിരോധശേഷി കുറ്റവാണ് അതുകൊണ്ടാണ് എപ്പോഴും അസുഖം വരുന്നത. ഇവിടെത്തെ കുട്ടികൾ പിച്ചവെച്ച കാലം മുതൽ മണ്ണിനെയും കാലാവസ്ഥയേയും അറിഞ്ഞാണ് ജീവിക്കുന്നത് .അതുപോലെ ഭക്ഷണ രീതിയും പ്രാധാന്യമുള്ളതാണ് . ഫാസ്റ്റ്ഫുഡും ഫ്രിഡ്ജിൽ ദിവസങ്ങളോളം വെച്ച് ഉപയോഗിക്കുന്ന ഭക്ഷണവുമെല്ലാം അസുഖങ്ങൾ കൂട്ടും . അതിനാൽ നല്ല ഭക്ഷണ രീതിയും ,പരിസര ശുചിത്വവും, വ്യക്തി ശുചിത്വവും, ഒരു വിധം അസുഖങ്ങളെ നമുക്ക് ഒഴിവാക്കാം. അങ്ങനെ പല രോഗങ്ങളേയും പ്രതിരോധിച്ച് നിൽക്കാനുള്ള ശക്തി ചെറുപ്പം മുതലേ നമുക്ക് ലഭിക്കും .

അങ്ങനെ അവധി കഴിഞ്ഞ് അപ്പുവിന്റെ അച്ഛനും അമ്മയും പോയപ്പോൾ അപ്പു അവിടെ നിന്നും ക്രമേണ നാട്ടിലെ അന്തരീക്ഷവുമായി ഇണങ്ങി. അടുത്ത വർഷം അവന്റെ അച്ഛനും അമ്മയും നാട്ടിൽ വന്നപ്പോൾ അസുഖങ്ങളൊന്നുമില്ലാതെ മറ്റു കുട്ടികൾക്കൊപ്പം കളിച്ചു രസിച്ചു നടക്കുന്ന അപ്പുവിനെയാണ് അവർ കണ്ടത് .ആ കാഴ്ച്ച കണ്ട് അവർക്ക് സന്തോഷമായി .

തേജസ് കെ പി
5 E പി.സി.പാലം എ യു പി സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ