എ.എം.യു.പി.സ്കൂൾ പാറക്കൽ/അക്ഷരവൃക്ഷം/ അപ്പുവിൻ്റെ കൊറോണ കാലം
അപ്പുവിൻ്റെ കൊറോണ കാലം
"അപ്പു നീയെന്തിനാ ഇപ്പോ കടയിൽ പോകാൻ നിൽക്കുന്നത്? ഈ സമയത്ത് പുറത്ത് പോകാൻ പാടില്ലെന്ന് നിനക്കറിഞ്ഞൂടെ?" അമ്മയുടെ ഉപദേശം കേട്ടാണ് അപ്പുവഴിയിൽ നിന്നത്.. അമ്മ മാസ്ക്കൊക്കെ കെട്ടി അങ്ങനെ നിൽപ്പാണ്. പേടിയല്ല മുൻകരുതലാണ് വേണ്ടതെന്ന് ഗീത ടീച്ചർ പറഞ്ഞിട്ടുണ്ടല്ലോ? സഞ്ചിയുമെടുത്ത് അപ്പു കടയിലേക്ക് നടന്നു.... അവിടെത്തിയപ്പോഴോ വല്ലാത്ത തിരക്ക്, അപ്പു കുറച്ച് ദൂരം മാറി നിന്നു,,, "എന്താ അപ്പൂ നിനക്ക് സാധനങ്ങളൊന്നും വേണ്ടേ"? കടക്കാരൻ ശങ്കുവേട്ടൻ്റെ ഉച്ചത്തിലുള്ള ചോദ്യം കേട്ടാണ് അപ്പുവിൻ്റെ ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞത് ശരിക്കും അപ്പോഴാണ് അവൻ ശ്രദ്ധിച്ചതും ആ കവലയിലുള്ള എല്ലാവരുടെ മുഖത്തും മാസ്ക്കുണ്ട്,,,, എല്ലാവരും സംസാരിക്കാൻ പോലും നിൽക്കാതെ സാധനങ്ങൾ വാങ്ങി വേഗം പോകുന്നു.കടകളുടെ മുമ്പിൽ കൈ കഴുകാനായി സാനിറ്റൈസർ വെച്ചിരിക്കുന്നു.... അപ്പുവേഗം സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് നടന്നു..... വീടെത്താനുള്ള വേഗം കൂട്ടുന്നതിനിടയിൽ അവൻ ജാഗ്രതയുടെ പൊരുൾ എന്തെന്ന് തിരിച്ചറിയുന്നുണ്ടായിരുന്നു...
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ