11:46, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hs42066(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എന്റെ ഗ്രാമം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒഴുകുമീ പുഴയും
പൂന്തോണിയും
പച്ച വിരിച്ചൊരു
പാടവരമ്പും
കളകളം പാടും
അരുവികളും
കിളികൾ തൻ ശബ്ദ
മാധുര്യവും
ഹാ ! എന്തു ഭംഗിയാണെന്റെ
ഗ്രാമം
പുല്ലുമേഞ്ഞീടും പൈക്കളും
ആട്ടിൻപറ്റങ്ങളും
തലയുയർത്തി നിൽക്കും
കുന്നും മലകളും
പല നിറങ്ങളിൽ വിരിഞ്ഞ
പൂക്കളും
മാലയനാടിന് മഹത്വമേകും
നിറഞ്ഞു തുളുമ്പുമാ
ദൃശ്യ ഭംഗി