ഒഴുകുമീ പുഴയും
പൂന്തോണിയും
പച്ച വിരിച്ചൊരു
പാടവരമ്പും
കളകളം പാടും
അരുവികളും
കിളികൾ തൻ ശബ്ദ
മാധുര്യവും
ഹാ ! എന്തു ഭംഗിയാണെന്റെ
ഗ്രാമം
പുല്ലുമേഞ്ഞീടും പൈക്കളും
ആട്ടിൻപറ്റങ്ങളും
തലയുയർത്തി നിൽക്കും
കുന്നും മലകളും
പല നിറങ്ങളിൽ വിരിഞ്ഞ
പൂക്കളും
മാലയനാടിന് മഹത്വമേകും
നിറഞ്ഞു തുളുമ്പുമാ
ദൃശ്യ ഭംഗി