കരയുന്ന ഭൂമിയുടെ കണ്ണീർ -
തുടക്കാൻ ഒതുങ്ങാത്ത മക്കളെ
പോറ്റുന്നു ഭൂമിയുടെ
ദീനമാം രോദനം കേൾക്കുന്നു ഞാൻ,
ഭൂമി പിളരുന്നു മരണമാം
വേദനയോടെ,
കണ്ണുനീർ പൊഴിക്കുന്നു
താടകയെന്ന പോൽ, ഓർക്കുക മർത്യാ നീ
ജീവൻ തുടിപ്പുള്ള
ഭൂമിയാം ദേവിയെ നോവിച്ചാൽ
അനുഭവിക്കും നീ-
ഒരുനാൾ
ഷബാസ് ഹുസെെൻ
2 B ഗവ എൽ പി എസ് ആര്യനാട് നെടുമങ്ങാട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത