ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ/അക്ഷരവൃക്ഷം/ കണ്ണികൾ മുറിച്ചിടാം

Schoolwiki സംരംഭത്തിൽ നിന്ന്
കണ്ണികൾ മുറിച്ചിടാം


തകർക്കണം തകർക്കണം
നമ്മളീ കൊറോണ തൻ
കണ്ണിയെ തുരത്തണം
നമ്മൾ ലോക ഭീതിയെ

ഭയപ്പെടേണ്ട കരുതലോടെ
ഒരുമയോടെ നീങ്ങിടാം
കണ്ണികൾ മുറിച്ചിടാം നാം
കണ്ണുകൾ തുറന്നിടാം‍

മാസ്കുകൾ മുഖത്തിടാം
കൈകൾ നാം കഴുകിടാം
സമ്പർക്കങ്ങൾ ഒഴിവാക്കി
കൊറോണയെ തുരത്തീടാം

ഒരുമയോടെ കൂടെ നിന്ന്
ചെറുത്തിടാം വിപത്തിനെ
മുഖത്തുനിന്ന് പുഞ്ചിരികൾ
മാഞ്ഞിടാതെ നോക്കിടാം
 

അഞ്ജന പി പി
V D സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത