തകർക്കണം തകർക്കണം
നമ്മളീ കൊറോണ തൻ
കണ്ണിയെ തുരത്തണം
നമ്മൾ ലോക ഭീതിയെ
ഭയപ്പെടേണ്ട കരുതലോടെ
ഒരുമയോടെ നീങ്ങിടാം
കണ്ണികൾ മുറിച്ചിടാം നാം
കണ്ണുകൾ തുറന്നിടാം
മാസ്കുകൾ മുഖത്തിടാം
കൈകൾ നാം കഴുകിടാം
സമ്പർക്കങ്ങൾ ഒഴിവാക്കി
കൊറോണയെ തുരത്തീടാം
ഒരുമയോടെ കൂടെ നിന്ന്
ചെറുത്തിടാം വിപത്തിനെ
മുഖത്തുനിന്ന് പുഞ്ചിരികൾ
മാഞ്ഞിടാതെ നോക്കിടാം