Schoolwiki സംരംഭത്തിൽ നിന്ന്
കാട് :ഒരോർമ്മ
പറവകൾക്ക് ആശ്വാസമേകിടും
മന്ദമാരുതനിൽ ആടി ഉലഞ്ഞിടും
എൻ കൈകൾ അറുത്തു മാറ്റി
അവർക്കാടുവാൻ ആട്ടുകട്ടിലുണ്ടാക്കി
ക്രൂരരാം മാനവർ.
എൻ കാൽച്ചുവടുകളത്രയും
പിഴുതെറിഞ്ഞു നിനക്ക് വസിച്ചീടുവാൻ
അംബരച്ചുംബികളായ
ഫ്ലാറ്റുകൾ വിളയിച്ചില്ലയോ.... നീ ?
എൻ മക്കളെയത്രയും കീഴ്പ്പെടുത്തി
അടിമകളാക്കി തടവിലിട്ടില്ലയോ ... നീ?,
ജയിൽകൂട്ടിനകത്ത്
പാരിതോഷികമായി പാരതന്ത്ര്യം നൽകിയില്ലയോ.....
നീ?
വിശപ്പിൻ കാളലകറ്റുവാൻ ഫലങ്ങളും
ക്ഷീണം അകറ്റാൻ തണലും
രോഗശമനത്തിനായി ഔഷധവും
നിനക്കത്രയും നൽകിയില്ലയോ???
എന്നിട്ടും നീയെന്തിനെന്നെ
അടർത്തി മാറ്റിടുന്നു...?
എന്തിനു നീ നിന്റെ ചെയ്തികളത്രയുമെൻ
സംഹാരത്തിനായി ഉപയോഗിച്ചു....?
സഹനങ്ങൾകൊടുവിൽ പൊട്ടിക്കരഞ്ഞ
എന്റെ കണ്ണുനീരാം നീരുറവകൾ പോലും
നീ തടഞ്ഞു നിർത്തി 'അണക്കെട്ട് ' എന്ന ഓമനപ്പേര് വിളിച്ചില്ലേ....?
എന്നിട്ടുമെന്തിനാ മനുഷ്യാ,
നിന്റെ കുരുതികൾക്കെന്നെ ഇരയാക്കി....?
എന്റെ ഹൃദയത്തിലാഴത്തിൽ അടക്കാനാകാത്ത മുറിവുകളുണ്ടാക്കി....?
ഓർക്കുക മാനവാ,
ഒരു തുള്ളി മഴ പെയ്യിക്കാൻ മരമില്ലാതെ,
കാടില്ലാതെ നീ പൊട്ടിക്കരഞ്ഞിടും,
നിൻ ജീവിതം തകർന്നിടും,
നിൻ കുരുതികൾക്കറുതിയായ് വന്നീടും......
|