ജി എം യു പി സ്ക്കൂൾ മാടായി

15:59, 18 ഒക്ടോബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1145 (സംവാദം | സംഭാവനകൾ)
ജി എം യു പി സ്ക്കൂൾ മാടായി
വിലാസം
പുതിയങ്ങാടി

മാടായി പോസ്റ്റ് , പുതിയങ്ങാടി ,കണ്ണൂർ
,
670304
സ്ഥാപിതം1906
വിവരങ്ങൾ
ഫോൺ04972873387
ഇമെയിൽgmupsmadayi@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13550 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഒ രാമചന്ദ്രൻ
അവസാനം തിരുത്തിയത്
18-10-2017MT 1145


പ്രോജക്ടുകൾ



ചരിത്രം

ഇന്ത്യാരാജ്യം ബ്രിട്ടീഷ് രാജിന് അടിമപ്പെട്ട് കഴിയുന്നകാലഘട്ടം. അക്ഷരങ്ങൾ കൂട്ടിവായിക്കാനറി യാത്ത,ഒന്നു കൂടി പറഞ്ഞാൽ അക്ഷരങ്ങൾ അറിയാത്ത അന്ധകാരത്തിൽ അകപ്പെട്ട പുതിയങ്ങാടിയിൽ കേവലം അറബി- മലയാളം എന്ന മാപ്പിളമാർ സ്വയം പരിശീലിച്ച ഭാഷ മാത്രം കൈകാര്യം ചെയ്യുന്ന കാലഘട്ടം, ഓത്തുപള്ളിയിൽ നിന്നും മൗലവിമാർ നൽകുന്ന മതാധിഷ്ഠിതമായ വിവരങ്ങൾ മാത്രം അഭ്യസിച്ച കാലഘട്ടം, ബ്രിട്ടീഷുകാരന്റെ വിദ്യാഭ്യാസം ഹറാമാണ് എന്ന് പണ്ഡിതൻമാർ പ്രഖ്യാപിച്ച കാലഘട്ടം. ഇന്ത്യൻ മുസൽമാന്മാർക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രസക്തി എന്തെന്ന് പഠിപ്പിച്ച സർ സയ്യിദ് അഹമ്മദ്ഖാന്റെ പ്രഖ്യാപനത്തിന്റെ അലയൊലി പുതിയങ്ങാടിയിലും ഉണ്ടായിട്ടുണ്ട് എന്നതാണ് ,ഒരു ഭൗതിക വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പിറവി 1906 ൽ ഉണ്ടായത്. മുസ്ലീങ്ങൾ തുടങ്ങി പിന്നാക്ക വിഭാഗത്തിന് ഏറെ സ്വാധീനമുള്ള പുതിയങ്ങാടിയിൽ ബ്രിട്ടീഷ് ഭരണത്തിന്റെ ഔദാര്യമെന്ന് പഴയതലമുറ വിശേഷിപ്പിച്ച എലിമെന്ററി സ്കൂൾ സ്ഥാപിതമാവുന്നത്. ബ്രിട്ടീഷുകാരുടെ ഭരണകാര്യങ്ങൾ നടത്തിക്കൊണ്ടുപോകുന്നതിന് ഗുമസ്തപ്പണിക്ക് ആളെക്കൂട്ടുക എന്നതിനപ്പുറം ഒരുലക്ഷ്യവും ഉണ്ടായിരുന്നില്ല ഇത്തരം സ്ഥാപനങ്ങളുടെ രൂപികരണത്തിന് എന്നത് ഒരു ചരിത്രസത്യമാണ്. മത്സ്യബന്ധനം മാത്രം തൊഴിലായി സ്വീകരിച്ച ഒരു സമൂഹം അന്നന്ന് ജീവിതം കഴിയുന്നതിനു വേണ്ട അന്നം ഉണ്ടാക്കുക എന്നലക്ഷ്യമല്ലാതെ, മറ്റ് യാതൊരു കാഴ്ചപ്പാടും ഇല്ലാതിരുന്ന , പ്രത്യേകിച്ച് കടലിൽ നിന്നു തിരിച്ചുവന്നാൽ അന്നന്നത്തെ കടൽവിശേഷങ്ങൾ വളരെ ആവേശത്തോടെ പരസ്പരം കൈമാറുന്നതിൽ മാത്രം ആനന്ദം കണ്ടെത്തുന്ന സമൂഹത്തിനിടയിലേക്ക് ഒരു ഏകാധ്യാപക വിദ്യാലയമായിട്ടാണ് ജി.എം.യു.പി.സ്കൂൾ, മാടായി.കടന്നുവന്നത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

അബ്ദുറഹിമാൻ ,അബൂബക്കർ ,കെ.പി.ശ്രീധരൻ നമ്പ്യാർ , എം.പി.ഗോവിന്ദൻ, എം.ലക്ഷ്മണൻ , ഇ.പി.മനോഹരൻ , കെ.സി.ആന്റണി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 12°3'48"N 75°15'37"E7}}

"https://schoolwiki.in/index.php?title=ജി_എം_യു_പി_സ്ക്കൂൾ_മാടായി&oldid=412340" എന്ന താളിൽനിന്ന് ശേഖരിച്ചത്