എസ്.എം.യു.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/ഒരു നിമിഷം

Schoolwiki സംരംഭത്തിൽ നിന്ന്
15:52, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smupschool (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരു നിമിഷം. | color= 5 }} <center> <poem> ഇ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു നിമിഷം.


ഇന്ന് മനുഷ്യാ നിങ്ങൾ ഭയക്കുന്നു എന്നെ ഓർത്ത്
ഞാനാരുമല്ല... ഒരു വൈറസ് വെറുമൊരു വൈറസ്
കൊറോണ !!
എന്തിനു പറയുന്നു,,
എന്നെ പേടിച്ച് വീട്ടിനുള്ളിൽ
ലോക് ഡൗൺ എന്ന ഓമനപ്പേരിൽ നിങ്ങൾ ഇന്ന്!
പണത്തിൽ ജാതിയിൽ മതത്തിൽ സ്ഥാനമാനത്തിൽ അഹങ്കരിച്ച മനുഷ്യാ .....
നീ ഇന്ന് ഒരു കിടങ്ങിൽ അട്ടിയട്ടിയായി കിടന്ന് ജീർണിക്കുന്നു | !
ഞാനറിയുന്നു നിന്റെ ബുദ്ധികൂർമ്മത..... നിന്റെ ബുദ്ധി എന്നെ കൊല്ലും
അതിനുള്ള പണിപ്പുര നീ ഒരുക്കുന്നു ....
നിനക്കൊരു 'സുചനക്കായ് ഞാൻ വന്നു
ഇനിയെങ്കിലും മനസിലാക്കിയാൽ നന്ന്!
ഇതൊരു സൂചന മാത്രം!
 

അഭയ് ബോസ്. കെ
6- ഡി എസ്.എം.യു.പി സ്ക്കൂൾ താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത