സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/അക്ഷരവൃക്ഷം/ശുചിത്വം അറിവ് നൽകും
ശുചിത്വം അറിവ് നൽകും
ഏഴാം ക്ലാസിലെ ക്ലാസ് ലീഡർ ആയിരുന്നു അഭിലാഷ് .അവന്റെ അധ്യാപകൻ വിദ്യാർത്ഥികൾ എല്ലാവരും അസംബ്ലിയിൽ പങ്കെടുക്കണമെന്ന് പറഞ്ഞു .അന്ന് ഒരു കുട്ടി മാത്രം അസംബ്ലിയിൽ പങ്കെടുത്തില്ല. പട്ടികയിൽ നോക്കിയപ്പോൾ മുരളിയാണ് വരാത്തത് എന്ന് മനസ്സിലായി .ക്ലാസ് ലീഡർ അഭിലാഷ് മുരളിയുടെ അടുത്തുചെന്ന് ഇതിനെപ്പറ്റി ചോദിച്ചതും അധ്യാപകൻ ക്ലാസിൽ കടന്നു വന്നതും ഒരുമിച്ചായിരുന്നു .അഭിലാഷിനോട് ചോദിച്ചപ്പോൾ മുരളി മാത്രമാണ് വരാത്തതെന്ന് മറുപടി നൽകി .അധ്യാപകൻ മുരളിയോട് ചോദിച്ചു "എന്താ മുരളി ഇന്ന് അസംബ്ലിക്ക് വരാഞ്ഞത് " മുരളി എന്താണ് പറയുന്നത് എന്ന് അറിയാൻ എല്ലാവർക്കും ആകാംക്ഷയായി .വിദ്യാർഥികൾ എല്ലാം മുരളിക്ക് ഇന്ന് എന്തായാലും ശിക്ഷ കിട്ടും എന്നോർത്ത് പരസ്പരം ചിരിച്ചുകൊണ്ടിരുന്നു. കാരണം അവർക്ക് മുരളിയെ അത്ര ഇഷ്ടമായിരുന്നില്ല .മുരളി നന്നായി പഠിക്കുന്ന ഒരു വിദ്യാർത്ഥിയാണ് .അവന്റെ കൈയ്യക്ഷരം മനോഹരമായിരുന്നു കൂടാതെ എല്ലാ ഹോം വർക്കുകളും അവൻ ചെയ്യുമായിരുന്നു .ശുചിത്വത്തിന് കാര്യത്തിലും അവൻ മുൻപന്തിയിലായിരുന്നു .അതുകൊണ്ടുതന്നെ അവർ വെറുപ്പു പ്രകടമാക്കി കൊണ്ടിരുന്നു. അധ്യാപകൻ പറഞ്ഞു" ആരു തെറ്റ് ചെയ്താലും ശിക്ഷ ലഭിക്കും അതിനുമുമ്പ് നീ വരാത്തത് എന്തായിരുന്നു എന്ന് പറയൂ ". മുരളി മറുപടി പറഞ്ഞു "അസംബ്ലിആരംഭിക്കുന്നതിനു മുൻപ് തന്നെ ഞാൻ ക്ലാസ്സ് റൂമിൽ എത്തി. അപ്പോഴേക്കും എല്ലാവരുംപോയിരുന്നു .ഞാൻ നോക്കുമ്പോൾ ക്ലാസ്സ് വൃത്തിഹീനമായി കിടക്കുന്നു . കീറിയ കടലാസ് കഷണങ്ങൾ ക്ലാസ് റൂം മുഴുവൻ പരന്നു കിടക്കുന്നു. ബെഞ്ചിലുംഡസ്കിൽഎല്ലായിടത്തുംപൊടിയും ഉണ്ടായിരുന്നു . മൂലയിൽ എല്ലാം ചിലന്തിവല ഉണ്ടായിരുന്നു . അടിച്ചു വാരിയിട്ടു ഇല്ലായിരുന്നു . ഞാനെങ്കിലും ഇത് ചെയ്യാം എന്ന് കരുതി "
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മുക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മുക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ