എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2019-20/അക്കാദമിക പ്രവർത്തനങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അക്കാദമിക പ്രവർത്തനങ്ങൾ
എൽ.എസ്.എസ് / യു.എസ്.എസ്
സീനിയർ ബേസിക് സ്ക്കൂളിന്റെ നേട്ടങ്ങളിൽ എടുത്തുപറയേണ്ട ഒന്നാണ് വർഷം തോറും ലഭിച്ചു വരുന്ന എൽ.എസ്.എസ് / യു.എസ്.എസ് വിജയികളുടെ എണ്ണം. ഓരോ വർഷത്തിൽ നിന്നും വ്യത്യസ്തമായ വിജയത്തിളക്കമാണ് ഇവിടത്തെ കുട്ടികൾ പ്രകടിപ്പിക്കുന്നത്. നമ്മുടെ വിദ്യാലയത്തെ കൊടുമ്പ് പഞ്ചായത്തിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി മാറ്റിയത് ഈ മിടുക്കികളാണ്. എൽ.എസ്.എസിന് സ്കൂളിൽ പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്. അധ്യാപകരുടെയും കുട്ടികളുടെയും കഠിനാധ്വാനമാണ് ഓരോ വർഷവും കൂടുതൽ കുട്ടികളെ എൽ.എസ്.എസിനെ വിജയത്തിളക്കമാണ് എന്ന് കാണാൻ സാധിക്കും. പരീക്ഷ എഴുതുന്ന കുട്ടികൾക്ക് പൂർണ്ണ പിന്തുണ നൽകുി കുട്ടികളുടെ ആത്മവിശ്വാസവും, നിശ്ചയദാർഢ്യവും വർദ്ധിപ്പിക്കുന്നു. നമ്മുടെ സ്കൂളിന്റെ എൽ.എസ്.എസ് / യു.എസ്.എസ് വിജയചരിത്രങ്ങളുടെ അടിസ്ഥാനം ഇവിടന്ന് കുട്ടികൾക്ക് നൽകുന്ന ചിട്ടയായ പരിശീലനമാണ്. സ്കൂൾ അധ്യയന വർഷത്തിന്റെ തുടക്കം മുതൽ തന്നെ പരിശീലനം നൽകി വരുന്നു.തുടർന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് പഠനസാമഗ്രികൾ നൽകുകയും ചെയ്യുന്നു.ഓരോ വർഷവും പഠന ക്രമത്തിൽ വരുത്തുന്ന മാറ്റങ്ങൾ കുട്ടികളുടെ വിജയശതമാനം വർദ്ധിപ്പിക്കുന്നു. സ്കൂളിൽ എൽ.എസ്.എസ്. പരിശീലനം നൽകുന്നത് അധ്യാപകരായ വി. ഇന്ദുപ്രിയങ്ക , ആർ. സുജിന എന്നിവരാണ്.യു.എസ്.എസ്. പരിശീലനം നൽകുന്നത് അധ്യാപകരായ എം.വി, സൗമ്യ, വി.സജീവ്കുമാർ. പി. ശരണ്യ എന്നിവരാണ്