എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
23:16, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Danujith (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഹാമാരി | color= 3 }} <center> <poem> അമർത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി


അമർത്തിടാം നമുക്കീ കൊറോണയെ
പ്രതിരോധ മാർഗ്ഗത്തിലൂടെ
ചൈനയിൽ ജനിച്ച കൊറോണയെ
തുരത്തിടാം ഭൂമിയിൽ നിന്നും

ഒഴിവാക്കിടാം ഹസ്തദാനം
നമുക്കിനി ഒഴിവാക്കിടാം സ്നേഹ സന്ദർശനം
മുഖാവരണം ധരിച്ചിടാം
കൈകൾ കഴുകിടാം
കൊറോണയെ തുടച്ചുനീക്കാം.

അലസരാവേണ്ട നാം ദുഃഖിതരാവേണ്ട നാം
ആരോഗ്യ നിർദ്ദേശം പാലിച്ചിടാം
പരിഹാസരൂപേണ നടക്കുന്ന സോദരെ
നിങ്ങളിത് കേട്ട്കൊൾക
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
ഒരു ജനതയെ തന്നെയല്ലേ?

ശുചിത്വ ബോധത്തോടെ
ജാഗ്രതയോടെ മുന്നേറിടാം
ഈ മഹാമാരിയിൽ നിന്നും
ലോകത്തെ രക്ഷിക്കാം
ലോകനന്മയ്ക്കായി പ്രവർത്തിച്ചിടാം

 

സനാ ഫാത്തിമ
5 ഡി എസ്.എൻ.എച്ച്.എസ്.എസ്. ഉഴമലയ്ക്കൽ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത