ജി.എൽ.പി.എസ് കടങ്ങോട്/അക്ഷരവൃക്ഷം/പുതുപാഠങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
പുതുപാഠങ്ങൾ

ലോക്ക് ഡൌൺ കാലത്തു വീട്ടിലിരുന്നിട്ടു
ബോറടിക്കുന്നുണ്ടോ കൂട്ടുകാരെ
മുറ്റത്തിറങ്ങിട്ടു വിത്തുകൾ പാകീട്ടു
ചെടികൾ വളർത്തിടാം കൂട്ടുകാരെ
വേനലിൽ ദാഹിക്കും കിളികൾക്കു നൽകാനായി
വെള്ളമൊരുക്കിടാം കൂട്ടുകാരെ
പൂക്കളിൽ പാറുന്ന പൂമ്പാറ്റകൾക്കൊപ്പം
തുള്ളികളിച്ചിടാം കൂട്ടുകാരെ
ആകാശവീഥിയിൽ പാറിക്കളിക്കുന്ന
പട്ടങ്ങളുണ്ടാക്കാം കൂട്ടുകാരെ
ഗുണപാഠമോരോന്നും ചൊല്ലിതന്നീടുന്ന
പുസ്തകം വായിക്കാം കൂട്ടുകാരെ
ശാഖികളിൽ തൂങ്ങും വള്ളികളോരോന്നിൽ
ഊഞ്ഞാല് കെട്ടീടാം കൂട്ടുകാരെ
 

ഐലിൻ ബ്ലസ്
3 B ജി എൽ പി എസ് കടങ്ങോട്
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത