ജി.എച്ച്.എസ് ചെമ്പകപ്പാറ/അക്ഷരവൃക്ഷം/കൊറോണയും രാജ്യവും പിന്നെ ഞാനും
കൊറോണയും രാജ്യവും പിന്നെ ഞാനും
യുദ്ധത്തേക്കാൾ ഭീകരമായൊരവസ്ഥയാണ് നാട്ടിലിപ്പോൾ. അത് പല തരത്തിൽ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഞങ്ങൾ ചെറുകിട കൃഷിക്കാരാണ്. കുറച്ച് ഏലവും കുരുമുളകും വാഴയുമാണുള്ളത്.പക്ഷെ പലതുമിപ്പോൾ വിൽക്കാൻ കഴിയുന്നില്ല. സർക്കാരിന്റെ റേഷനും പിന്നെ ഞങ്ങളുടെ അദ്ധ്യാപകരുടെ സഹായവും കൊണ്ടാണ് പട്ടിണിയില്ലാതെ പിടിച്ചു നിൽക്കുന്നത്. ഞാനിവിടെപ്പറയാൻ വന്ന കാര്യമതല്ല. നമ്മളിപ്പോൾ ശരിക്കും ഒരു യുദ്ധമുഖത്താണ്. അതായത് നമ്മളോരോരുത്തരും ഓരോ പടയാളിയായി മാറുന്നുവെന്നർത്ഥം. അതു കൊണ്ടു തന്നെ ചില യുദ്ധമുറകൾ നമ്മളറിഞ്ഞിരിക്കണം.അത് പാലിക്കുകയും വേണം. ആദ്യം നമ്മൾ അച്ചടക്കത്തോടെ സർക്കാർ പറയുന്നതനുസരിച്ച് ജീവിക്കണം.അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുക, മാസ്ക് ധരിക്കുക, വീട്ടിൽ വന്ന് കയറുന്നതിന് മുമ്പ് കൈകൾ നന്നായി സോപ്പിട്ട് കഴുകുക, ആൾക്കൂട്ടങ്ങളൊഴിവാക്കുക, ഒരാളിൽ നിന്ന് മറ്റൊരാൾ ഒരു മീറ്റർ അകലമെങ്കിലും പാലിക്കുക, പ്രായമായവരെ പ്രത്യേകം കരുതുക ഇതൊക്കെയാണ് ഈ യുദ്ധത്തിൽ ജയിക്കാനായി നമ്മൾ പരിശീലിക്കേണ്ടത്. നമ്മൾ, നമുക്കു വേണ്ടി മാത്രമല്ല ഇതൊക്കെ ചെയ്യുന്നത്.നമ്മുടെ കുടുംബത്തിനു വേണ്ടി, നമ്മുടെ കൂട്ടുകാർക്കു വേണ്ടി, നമ്മുടെ നാടിനു വേണ്ടി അതു വഴി നമ്മുടെ രാജ്യത്തിനും ലോകത്തിനും വേണ്ടി. യഥാർത്ഥത്തിൽ അതാണ് രാജ്യസ്നേഹമെന്ന് ഞാൻ കരുതുന്നു. ഇന്ന് ലോകത്ത് കൊറോണ വൈറസ് ബാധിച്ച് ഇരുപത്തിരണ്ട് ലക്ഷത്തിലേറെപ്പേർ മരിച്ചു കഴിഞ്ഞു. അതു കൊണ്ടു തന്നെ കൊറോണയ്ക്കെതിരെയുള്ള ഈ യുദ്ധത്തിൽ നമ്മുടെ സർക്കാരിനു പിന്നിൽ ഒരു യോദ്ധാവായി ഞാനും നിൽക്കും. എല്ലാ നീയമങ്ങളും അനുസരിക്കും. ശുചിത്വം പാലിക്കും. നമ്മൾ ജയിക്കും.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കട്ടപ്പന ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കട്ടപ്പന ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ