Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്
കൊവിഡ് 19 എന്ന മഹാമാരി
ഇന്ന് നമ്മുടെ ലോകം വളരെ അധികം ഭീതിയിലാണ്. കൊറോണ എന്നാ ഒരു വൈറസ് നമ്മുടെ ലോകത്തെ മുഴുവൻ കീഴ്പെടുത്തിയിരിക്കുകയാണ്. മനുഷ്യരെ കാർന്നു തിന്നുന്ന ഈ വൈറസ് കൂട്ടത്തെ ഭയകേണ്ടതുണ്ട്. ഈ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്കു പടർന്നു പിടിക്കുക്കയാണ്. ഇതിനകം തന്നെ ധാരാളം മനുഷ്യർ ആണ് ഈ വൈറസിന് ഇരയാകുന്നത്. ഇത് മൂലം നമ്മുടെ ലോകത്തിന് ധാരാളം മാറ്റങ്ങൾ ആണ് ഉണ്ടായിരിക്കുന്നത്. ജാതിക്കും മതത്തിനും വേണ്ടി കലഹിച്ച മനുഷ്യർ ഇന്ന് ഒറ്റകെട്ടായിട്ടാണ് നില്കുന്നത്. ഇന്ന് നമ്മൾ ആവശ്യമില്ലാതെ ഭക്ഷണം പാഴാകുന്നില്ല ഫാസ്റ്റ് ഫുഡ് മാത്രം കഴിച്ചു ശീലിച്ച മനുഷ്യർ ഇന്ന് പ്രകൃതി ഭക്ഷണം കഴിക്കാൻ തുടങ്ങി. ഇന്ന് നമ്മുടെ ലോകത്ത് അന്തരീക്ഷ മാലിന്യം വളരെ കുറഞ്ഞു. പുഴകളിലേക് മാലിന്യം നിക്ഷേപിക്കുന്നത് കുറഞ്ഞു. വാഹന അപകടങ്ങൾ ഇന്നില്ല.ഒന്നിനും സമയമില്ലതാ മനുഷ്യർക്ക് ഇന്ന് എല്ലാത്തിനും സമയമുണ്ട്. കുടുംബത്തോടൊപ്പം ഇരുന്ന് സംസാരിക്കാനും അവരൊപ്പം കൂടാനും എല്ലാത്തിനും .നമ്മുക്ക് ഇപ്പോൾ സമയമുണ്ട്. ഉള്ളത് കൊണ്ട് ജീവിക്കാൻ നമ്മളെ പഠിപ്പിച്ചു. ലോകത്തിൽ വെച്ച് തന്നെ നമ്മുടെ ഈ കൊച്ചു കേരളമാണ് ഇ രോഗത്തിന് എതിരെ വളരെ ശക്തമായിട്ടാണ് പോരാടിക്കൊണ്ടിരിക്കുന്നത്. പ്രവാസികളായ ആളുകളിൽ ഇ രോഗം വർധിച്ചു കൊണ്ടിരിക്കുകയാണ്. അവർക്ക് വേണ്ടി നമ്മുടെ ഗവണ്മെന്റ് പല പദ്ധതികളും തയാറാക്കു ന്നുണ്ട്.
"അകത്തിരിക്കാം ഇനിയും പുറത്തിറങ്ങാൻ വേണ്ടി "എന്നാ മുദ്രാവാക്യമാണ് മലയാളികളും ലോക മൊട്ടാകയും നടപ്പാക്കുന്നത്. ജാതി മത ഭേദമില്ലാതെ ഒറ്റകെട്ടായി നില്കുന്നു. അതു കൊണ്ടു തന്നെ നമ്മൾ ഈ മഹാ മാരിയെ അതിജീവിച്ചു കൊണ്ടിരിക്കുന്നു. നമ്മൾ അതിജീവിക്കും......
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|