ജി.യു.പി.എസ്.എടത്തറ/അക്ഷരവൃക്ഷം/അതിജീവനം

15:24, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Limayezhuvath (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം

കരുതിടാം,പൊരുതിടാം-
ചെറുത്തു നിൽക്കാം;
കൊറോണയെന്നോരു വിപത്തിനെ
‘വെള്ള’യണിഞ്ഞോരു മാലാഖമാരും
‘കാക്കി’തൻ കരുണയും-
ഒത്തുചേർന്ന്, ഭാരത നാടിൻ
യശസ്സുയർത്തി ഈ മഹാമാരിയെ
തുടച്ചുനീക്കും

ഒന്നിച്ചുനിൽക്കാം ഒരുമയോടെ
ഉടലുകൊണ്ടല്ല മനസ്സുകൊണ്ട്;
അതിജീവനത്തിൻ പാതയിലേക്ക് നാം
ഒരുമിച്ച് കരുതി കൈ കോർത്തിടാം

ജാതിയുമില്ല,മതങ്ങളില്ല
ദേശങ്ങളില്ല ,വർണ്ണങ്ങളില്ല-
അതിജീവനത്തിൻ നാളേയ്ക്കായ്
പ്രാർത്ഥിച്ചിടാം നാം പ്രയത്നിച്ചിടാം....
പ്രാർത്ഥിച്ചിടാം നാം പ്രയത്നിച്ചിടാം....

ആര്യ.വി
7 സി ജി.യു.പി.എസ്. എടത്തറ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത