എസ്.എം.യു.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/ എന്താല്ലേ
എന്താല്ലേ....
........ വടക്കൻ ജില്ലകളിൽ സാധാരണ ഉപയോഗിക്കുന്ന ഒരു വാക്കുണ്ട്. "എന്താല്ലേ......” എന്തെങ്കിലും അതിശയകരമായി തോന്നുന്ന കാര്യങ്ങൾക്ക് പറയുന്ന വാക്കാണിത്.ഇപ്പാൾ ഈ
ലോക്ക്ഡൗൺ കാലത്ത് എനിക്ക് ഈവാക്ക് പറയാൻ തോന്നുന്നു.
എന്താല്ലേ...... നമ്മുടെ കണ്ണുകാണ്ടുപ്പോലും കാണാൻ കഴിയാത്ത
ഒരു കുഞ്ഞു വൈറസ് ഇന്ന് ലോകത്തെ മുഴുവൻ
നിയന്ത്രണത്തിലാക്കിയിരിക്കുന്നു.ലോകത്തെ സമ്പന്നരാഷ്ട്രങ്ങൾ
പോലും ഇന്ന് അതിന്റെ കൈപ്പിടിയിലാണ്.< ജാതിമതഭേദങ്ങളില്ലാതെ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഇല്ലാതെ സ്വദേശിയെന്നോ വിദേശിയെന്നോ
ഇല്ലാതെ എല്ലാവരും ഇപ്പാൾ ആ കുഞ്ഞുവൈറസിനെ
പേടിക്കുന്നു. ലോകത്തെ വലിയ ബുദ്ധിമാന്മാരാണ് ഞങ്ങൾ
എന്നഹങ്കരിച്ചിരുന്ന മനുഷ്യർ ഇപ്പാൾ ആ കുഞ്ഞുവൈറസിനു
മുമ്പിൽ മുട്ടുകുത്തിയിരിക്കുന്നു.< പണ്ടാക്കെ മരണത്തെക്കുറിച്ച് കേൾക്കുമ്പാൾ "അയ്യോ..”എന്നു പറഞ്ഞിരുന്നു.എന്നാൽ ഇന്ന് ഓരാ ദിവസവും
യമദേവന്റെ കണക്കുപുസ്തകത്തിൽ മരണത്തിന്റെ എണ്ണം
ആയിരങ്ങളും പതിനായിരങ്ങളും കടക്കുന്നവാർത്തകൾ ടിവിയിലൂടെ
നാം കേൾക്കുമ്പാൾ ഒരു തരം നിർവ്വികാരതയാണ്.
ഭരണാധികാരികൾ മുതൽ സാധാരണക്കാർ വരെ മരണത്തിന്റെ
വഴിയിലേക്ക് പോകുമ്പോൾ നിർവ്വികാരതല്ലാതെ മറ്റെന്താണ്
തോന്നുക.
< എന്നാലും എന്റെ കൊറോണേ.....നീ ഇത്രയും ഭീകരനാണോ?നിന്നെപ്പോലെ ഒരു കുഞ്ഞു ജീവിക്ക് ഇത്രയുമൊക്കെ ചെയ്യാൻ കഴിയുമോ?പറ്റും എന്ന് നീ തെളിയിച്ചു കൊണ്ടിരിക്കുകയാണല്ലോ.എന്താല്ലേ.............
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ